Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ ഓണം സെപ്റ്റംബർ 13 ന്

കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ ഓണം സെപ്റ്റംബർ 13 ന്

ജയ്‌സൺ മാത്യു

ടൊറോന്റോ: കനേഡിയൻ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബർ 13ന് വൈകുന്നേരം നാലു മുതൽ മിസ്സിസ്സാഗാ സെന്റ് ഫ്രാൻസീസ് സേവ്യർ സെക്കന്ററി സ്‌കൂളിൽ വച്ച് നടക്കും. ഒന്റാരിയോവിലെ മന്ത്രിമാരും എം പിമാരും എം പി പിമാരും ഇന്ത്യൻ കോൺസുലേറ്റിലേയും, പനോരമ ഇന്ത്യയുടേയും പ്രതിനിധികളും ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ഏറ്റവും നന്നായി കേരളീയവേഷം ധരിച്ചുവരുന്ന പുരുഷനും സ്ത്രീക്കും ആൺകുട്ടിക്കും പെൺകുട്ടിക്കും എയർട്രാവൽ കാനഡയ്ക്കുവേണ്ടി ടോം വർഗീസ് സ്‌പോൺസർ ചെയ്യുന്നന്ന അവാർഡുകൾ നൽകുന്നതാണ്.അത്തപ്പൂക്കള മത്സരവും ഓണാഘോഷത്തോടനുബന്ധിച്ച് നടക്കും. വിജയികൾക്ക് തോമസ് തോമസ് സ്‌പോൺസർ ചെയ്തിരിക്കുന്ന എവറോളിങ് ട്രോഫികളും സമ്മാനങ്ങളും ലഭിക്കും.
നിരവധി സമ്മാനങ്ങൾ ഡോർെ്രെപസായിട്ടും ഇത്തവണ നൽകുന്നുണ്ട്.

നാലു മണി മുതൽ ആറു മണി വരെയാണ് ഓണസദ്യ. നാടൻ വാഴയിലയിൽ കുത്തരിച്ചോറും 18 ഇനം വിഭവങ്ങളുമായി പരമ്പരാഗത രീതിയിലാണ് ഓണസദ്യ ഒരുക്കുന്നത്. 15 ഡോളറാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 10 ഡോളറും. ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങാവുന്നതാണ്.

തുടർന്നു നടക്കുന്ന എന്റർറ്റൈന്മെന്റ് പ്രോഗ്രാമിൽ ഡാൻസുകൾ, പാട്ടുകൾ, ചെണ്ടമേളം, കോമഡി ഷോ, പുലികളി, കാവടിയാട്ടം, തിരുവാതിര, വളളംകളി തുടങ്ങിയ വൈവിധ്യമേറിയ പുതുമയാർന്ന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടന്ന് എന്റർറ്റൈന്മെന്റ് കൺവീനർമാരായ ബിനോയി തങ്കച്ചനും മോഹൻ അരിയത്തും അറിയിച്ചു.

ടൊറോൻേറായിലെ പ്രമുഖ ഡാൻസ് സ്‌കൂളുകളായ നൃത്തകലാകേന്ദ്ര ഡാൻസ് അക്കാദമി, നുപുര സ്‌കൂൾ ഓഫ് ഡാൻസ് ആന്റ് മ്യൂസിക്ക്, ആദിശങ്കര സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്ട്‌സ് തുടങ്ങിയവരോടൊപ്പം പ്രൊഫഷണൽ ഡാൻസ് ട്രൂപ്പായ എസ് ജി എക്‌സ്പ്രഷൻസും' 'ഡാൻസിങ് ഡാംസൽസും' ഈ വർഷം പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്.
പ്രോഗ്രാമുകൾ സംബന്ധിച്ച വിവരങ്ങൾക്ക് എന്റർറ്റൈന്മെന്റ് കൺവീനർമാരായ ബിനോയി തങ്കച്ചനെയും (647.521.9060) മോഹൻ അരിയത്തിനെയും (416.558.3914) ബന്ധപ്പെടുക. സി,എം.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും യൂത്ത് കമ്മിറ്റിയും ഉൾപ്പെടെ 30 പേരുടെ ഒരു വിപുലമായ ഓണാഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് കനേഡിയൻ മലയാളി അസ്സോസ്സിയേഷന്റെ വെബ്‌സൈറ്റ്www.canadianmalayalee.org സന്ദർശിക്കുകയോ പ്രസിഡന്റ് ബോബി സേവ്യർ:647.278.7606, വൈസ് പ്രസിഡന്റ് സന്ധ്യാ മനോജ്647.707.1970, എക്‌സ് ഒഫീഷ്യോ, ജേക്കബ് വർഗീസ്:905.275.7384, ട്രസ്റ്റിയും രക്ഷാധികാരിയുമായ തോമസ് തോമസ്: 4168458225, സെക്രട്ടറി ജന്നീഫർ പ്രസാദ് 647.988.3292, ട്രഷറാർ മാത്യു കുതിരവട്ടം647.449.2333, ജോ. സെക്രട്ടറി പ്രശാന്ത് ജോബ് 647.281.4039, ജോ. ട്രഷറാർ പോൾ മാത്യു905.270.3556, അസി.എന്റർറ്റൈന്മെന്റ് കൺവിനർമാരായ മഞ്ചു വിൽസൺ 416.732.0233, ജോയി പൗലോസ്905.890.5940 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP