Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ വാർഷിക ഡിന്നർനൈറ്റ് 27-ന്

കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ വാർഷിക ഡിന്നർനൈറ്റ് 27-ന്

ജോയിച്ചൻ പുതുക്കുളം

മിസിസ്സാഗാ: കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എൻ.എയുടെ ഈവർഷത്തെ ഡിന്നർ നൈറ്റ് നാഷണൽ ബാങ്ക്വറ്റ് ഹാൾ, മിസ്സിസാഗാ, എൽ4ടി3ഡബ്ല്യു3 -ൽ വച്ച് ഏപ്രിൽ 27-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.

ഈവർഷത്തെ ഡിന്നർനൈറ്റിന്റെ മുഖ്യാതിഥി ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ആണ്. കനേഡിയൻ മലയാളി സമൂഹത്തിലും, സൗത്ത് ഏഷ്യൻ കമ്യൂണിറ്റിയിലും സി.എം.എൻ.എ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നിരവധിയാണ്. കാനഡയിലെ പൊതുസമൂഹത്തിനുവേണ്ടി നടത്തുന്ന എഡ്യൂക്കേഷൻ സെഷനുകൾ, ബ്ലഡ് ഡോണർ ക്ലിനിക്കുകൾ തുടങ്ങിയവ സി.എം.എൻ.എയുടെ പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.

മെമ്പർഷിപ്പ് ഫീസ് ഇല്ലാതെ ബിസിനസ് സ്പോൺസർഷിപ്പ് വഴിയായി പ്രവർത്തിക്കുന്ന കാനഡയിലെ ഏക മലയാളി സംഘടന എന്ന പദവി സി.എം.എൻ.എയ്ക്കു മാത്രമാണ്.

ജീവകാരുണ്യ രംഗത്ത് സി.എം.എൻ.എ ചെയ്യുന്ന സംഭാവനകൾ നിരവധിയാണ്. പുതുതായി എത്തിച്ചേരുന്ന നഴ്സുമാർക്കുവേണ്ടി നൽകുന്ന മാർഗനിർദേശ ക്ലാസുകളും, ഉദ്യോഗാർത്ഥികളായ നഴ്സുമാർക്കുവേണ്ടി നടത്തുന്ന ടിപ്സ് ഫോർ സക്സസ് ഇൻ ഇന്റർവ്യൂകൾ തുടങ്ങിയവയും വളരെയധികം പേർക്ക് പ്രയോജനപ്പെടുന്നു.

നഴ്സിങ് വിദ്യാർത്ഥികൾക്കായി വളരെ കുറഞ്ഞ ഫീസ് നിരക്കിൽ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ നേതൃത്വം നൽകുന്ന രജിസ്ട്രേഡ് പ്രാക്ടിക്കൽ നഴ്സസ് എക്സാം റിവ്യൂ ക്ലാസുകൾ എന്നിവ വളരെയേറെ പേർക്ക് പ്രയോജനം ചെയ്യുന്നു. ഇങ്ങനെ റെക്കമന്റ് ചെയ്യുന്ന സി.പി.ആർ.എൻ.ഇ റിവ്യൂ ക്ലാസുകളുടെ വിജയശതമാനം 90നു മുകളിലാണ്. അധികം താമസിയാതെ നെക്ലെസ് ആർ.എന്നിനുവേണ്ടിയും റിവ്യൂ ക്ലാസുകൾ തുടങ്ങാൻ ആലോചനയുണ്ട്.

നഴ്സുമാരും സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഡിന്നർനൈറ്റിനു മാറ്റുകൂട്ടും. ഡോ. സഞ്ജുക്താ മൊഹന്താ 'ഡെന്റൽ കെയർ ഫോർ അഡൾട്ട്സ് & ചിൽഡ്രൻസ്' എന്ന വിഷയത്തെപ്പറ്റിയുള്ള സെഷനും നടത്തും.

ഇന്റർനാഷണൽ നഴ്സിങ് സ്റ്റുഡന്റ്സിനായി ഏർപ്പെടുത്തിയുട്ടുള്ള വെരി റവ. പി.സി സ്റ്റീഫൻ കോർഎപ്പിസ്‌കോപ്പ മെമോറിയൽ സ്‌കോളർഷിപ്പുകൾ ഡിന്നർ നൈറ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്നും നറുക്കിട്ട് എടുക്കുന്ന രണ്ട് പേർക്ക് വിതരണം ചെയ്യും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP