Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഡോ കനേഡിയൻ പ്രസ്‌ക്ലബ് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആചരിച്ചു

ഇൻഡോ കനേഡിയൻ പ്രസ്‌ക്ലബ് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആചരിച്ചു

ടൊറന്റോ: ഇൻഡോ കനേഡിയൻ പ്രസ് ക്ലബ് ഇന്ത്യയുടെ എഴുപതാമതു സ്വാതന്ത്ര്യദിനം ബ്രാംപ്ടൺ സിറ്റി കമ്യൂണിറ്റി സെന്ററിൽ ആചരിച്ചു. ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ ദിനേഷ് ഭാട്ടിയ പതാക ഉയർത്തി. കാനഡ ഗവർമെന്റിന്റെ പ്രതിനിധീകരിച്ച് സോണിയ സിദ്ധു, മെമ്പർ ഓഫ് പാർലമെന്റ് ,ഒന്റാറിയോ ഗവർമെന്റിനെ പ്രതിനിധീകരിച്ചു ഹരീന്ദർ മൽഹിയും സംബന്ധിച്ചു. കാനഡയിലെ ഏക വിവിധ ഇന്ത്യൻ ഭാഷാമാദ്ധ്യമങ്ങളുടെ കൂട്ടായ്മയായ ഇൻഡോ കനേഡിയൻ പ്രസ് ക്ലബിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അനുമോദിച്ചുകൊണ്ട് കനേഡിയൻ ഗവൺമെന്റ്, ഇൻഡോ കനേഡിയൻ പ്രസ്  ഓഫിസ് എന്നിവരിൽ നിന്നുള്ള പ്രശംസാ പത്രവും തദവസരത്തിൽ ഭാരവാഹികൾക്ക് കൈമാറി. ജനാധിപത്യ ഇന്ത്യയിലെ വിവിധ ഭാഷ ,മത ജാതി വിഭാഗങ്ങളുടെ ഒത്തൊരുമ ലോകത്തിനു തന്നെ മാതൃക ആണെന്നു ഭാട്ടിയ അഭിപ്രായപ്പെട്ടു.

1914 -ൽ ഇന്ത്യൻ അഭയാർത്ഥികൾക്ക് നേരെ കാനഡ നടത്തിയ ജനദ്രോഹ നടപടിയെപ്പറ്റി കനേഡിയൻ സർക്കാർ മാപ്പ് പറഞ്ഞതിനെപറ്റി സോണിയ സിദ്ധു സംസാരിച്ചു.

പ്രസ്തുത ചടങ്ങിൽ കനേഡിയൻ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തീക മേഖലകളിൽ നടക്കുന്ന ജന വിരുദ്ധ പ്രശ്‌നങ്ങളെ പറ്റി ഡോ. ശിവ ചോപ്ര എഴുതിയ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുക ഉണ്ടായി . ഇന്ത്യൻ കുടിയേറ്റ സമൂഹം ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങളെ വിശകലം ചെയ്യുകയും പൊതു സമൂഹത്തെ ബോധവൽക്കാതിരിക്കുകയും ചെയ്യുന്നതിനായി കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൾ ആയി പരിശ്രമിക്കുന്ന വ്യക്തിയാണ് ശിവ് ചോപ്ര. അദ്ദേഹത്തിന്റെ കൃതികളിൽ ഒന്നായ 'Corrupt To The Core ' എന്ന ബുക്കിന്റെ പ്രകാശനവും നടത്തപ്പെട്ടു.

വളർന്നുവരുന്ന തലമുറയിലെ പ്രതിഭകളിൽ ഒരാളായ ആനന്ദ് സതീഷ് എഴുതിയ 'Emerson for the Digital Generation എന്ന പുസ്തകത്തിന്റെ പ്രകാശനവും തദവസരത്തിൽ നടത്തപ്പെട്ടു. കാനഡയിൽ വിവിധ ഇന്ത്യൻ ഭാഷാ മാദ്ധ്യമ പ്രവർത്തകർ ഉൾകൊള്ളുന്ന സംഘടന സംഘടിപ്പിക്കുന്ന ആദ്യത്തെ പൊതു പരിപാടി ആണ് ഇതെന്നു ദിനേഷ് ഭാട്ടിയ,സോണിയ സിദ്ധു എംപി എന്നിവർ എടുത്തു പറയുകയും വിവിധ ഭാഷാ മാദ്ധ്യമങ്ങളുടെ കൂട്ടായ്മ കാനഡയിലെ ഇന്ത്യൻ സമൂഹത്തിനു ഏറെ ഗുണം ചെയ്യും എന്നും അടിവരയിട്ടു പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് മാദ്ധ്യമ സ്വാതന്ത്രത്തെ പറ്റിയും വ്യക്തി സ്വാതന്ത്രത്തെ പറ്റിയും പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി. പ്രശസ്ത മാദ്ധ്യമ പ്രവർത്തകർ ആയ ടോം ഹെൻഹായ്, താരിഖ് ഫത്തേ, രാജേന്ദ്ര സൈനി എന്നിവർ അഭിപ്രായങ്ങൾ അറിയിച്ചു.

വേൾഡ് വിഷൻ കാനഡ ,ചൈതന്യ ആയുർവേദ കാൻഫെസ്റ്റ്, മധുരഗീതം എഫ്എം, ഗ്രേസ് പ്രിന്റിങ്, മാറ്റൊലി ന്യൂസ് എന്നിവർ പ്രധാന സ്‌പോൺസർമാരായിരുന്നു. ബ്രാംപ്റ്റൺ സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഭാഷാ മാദ്ധ്യമങ്ങളുടെ പ്രതിനിധികളും, അഭ്യുദയകാംഷികളും സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP