Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാൻകൂവറിൽ നാദലയം ഓർക്കസ്ട്ര പത്താം വാർഷികം ആഘോഷിച്ചു

വാൻകൂവറിൽ നാദലയം ഓർക്കസ്ട്ര പത്താം വാർഷികം ആഘോഷിച്ചു

നാദലയം ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ വൻകൂവറിൽ നൊസ്റ്റാൾജിയ എന്ന പേരിൽ നടന്ന ലൈവ് ഓർക്കസ്ട്ര പ്രോഗ്രാം വളരെ ശ്രദ്ധേയമായി. നാദലയത്തിന്റെ പത്താംവാർഷികവുമായി ബന്ധപ്പെട്ടായിരുന്നു പ്രോഗ്രാം നടത്തിയത്.

മലയാളം,തമിഴ് ഹിന്ദിചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയ ഇരുപതോളം ഗാനങ്ങൾ ഉൾപ്പെട്ട ഒരു രണ്ടുമണിക്കൂർ നീണ്ട പ്രോഗ്രാമാണ് അരങ്ങേറിയത്. നവംബർ 4 നു വൈകിട്ട് ആറിന് ആരംഭിച്ച സംഗീത സായാഹ്നം തോമസ് കുഞ്ചാവൊ ഉത്ഘാടനം ചെയ്യുകയും തുടർന്ന് നാദലയം ഓർക്കസ്ട്രയുടെ അമരക്കാരൻ കൂടിയായ സണ്ണി പ്രഭാകർ സ്വാഗതമോതി.

ഏറെ ആവേശകരമായഒരു സംഗീത സന്ധ്യ സമ്മാനിക്കുവാൻ നാദലയത്തിനു സാധിച്ചു.തുടർന്ന് നാദലയത്തിന്‌ടെ സ്വന്തം മനു വർഗീസ് പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. സ്പോൺസർമാരായ ആനി ഫിലിപ്പ് ,റെജി ഫിലിപ്പ് ,ശശി നായർ ,സൈമൺ അബ്രഹാം ,ജോർജ് വർഗീസ്, സജീന രാംദാസ്,സൈമൺ ചേലാട്ട്,ലൂസി ജോൺസൻ ,മഞ്ജുകോരുത്,മാത്യു ഡാനിയേൽ തുടങ്ങിയവരെ ആദരിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ മഹേഷ് കെജെ ,രാജേഷ് ജയപ്രകാശ് ,സന്തോഷ് കോരുത് ,അശ്വനി കുമാർ തുടങ്ങിയവർ ഉൾപ്പെടുന്നസമിതിയാണ് സംഗീത സന്ധ്യയ്ക്ക് ചുക്കാൻപിടിച്ചത്. പത്തുമണിയോടെ സമാപിച്ചപ്പോൾഏറെ സന്തോഷം നിറഞ്ഞ ഒരു സായാഹ്നം ആസ്വദിച്ചതിന്റെ സന്തോഷവുമായാണ് ഇതിനു സാക്ഷ്യം വഹിച്ചവർ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP