Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു; ബൈജു പകലോമറ്റം പ്രസിഡന്റ്

നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു; ബൈജു പകലോമറ്റം പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

 നയാഗ്ര മലയാളി സമാജത്തിന്റെ 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 12നു നയാഗ്രയിൽ ചേർന്ന യോഗത്തിൽ ജയ്മോൻ മാപ്പിളശ്ശേരിൽ, ലിനു അലക്സ് , ഡെന്നി കണ്ണൂക്കാടൻ എന്നിവരെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി യോഗം ചുമതലപ്പെടുത്തി.

പ്രസിഡന്റ് ആയി ബൈജു പകലോമറ്ററെയും, വൈസ് പ്രസിഡന്റ് ആയി ബിമിൻസ് കുര്യനെയും തിരഞ്ഞെടുത്തു. നിലവിൽ ഫൊക്കാന കാനഡ റീജിയണൽ വൈസ് പ്രസിഡന്റാണ് ബൈജു പകലോമറ്റം. സെക്രട്ടറി ആയി എൽഡ്രിഡ് ജോണിനെയും ജോയിന്റ് സെക്രട്ടറി ആയി കവിത പിന്റോയേയും, ട്രഷറർ ആയി ടോണി മാത്യുവിനേയും, ജോയിന്റ് സെക്രട്ടറി ആയി ബിന്ധ്യ ജോയിയേയും യോഗം തിരഞ്ഞെടുത്തു. ആഷ്ലി ജോസഫ്, ആസാദ് ജയൻ, രാജേഷ് പാപ്പച്ചൻ, നിത്യ ചാക്കോ, സുനിൽ ജോക്കി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

കാനഡയിൽ വളർന്നു വരുന്ന യുവ തലമുറക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി മൂന്ന് യൂത്ത് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടിട്ടുണ്ട്. ആൽവിൻ ജയ്മോൻ, ജെഫിൻ ബൈജു, പീറ്റർ തെക്കേത്തല എന്നിവരാണ് സമാജത്തിലെ യുവ സാരഥികൾ. പിന്റോ ജോസഫ് ആണ് ഓഡിറ്റർ.

വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരും, വളരെക്കാലമായി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും, നേതൃത്വപാടവം തെളിയിച്ചവരുമാണ് ഇത്തവണത്തെ ഭരണസമിതി.

ഗ്രിംസ്ബി, സെന്റ് കാതറൈൻസ്, തോറോൾഡ്, നയാഗ്ര ഫാൾസ്, നയാഗ്ര ഓൺ ദി ലേയ്ക്ക്, പോർട്ട് കോൾബോൺ, ഫോർട്ട് എറി, വെലന്റ് എന്നീ പ്രദേശങ്ങളിലെ മലയാളികളെ ഒരു കുടകീഴിൽ അണിനിരത്തുകയാണ് നയാഗ്ര മലയാളി സമാജത്തിന്റെ ലക്ഷ്യം. സമാജത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാത്ത മലയാളികളെ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ ആണ് സമാജത്തിന്റെ നയ രൂപീകരണം.

നയാഗ്ര മേഖലയിലേറ്റുന്ന വിദ്യാർത്ഥികൾക്ക് ജോലി കണ്ടെത്തുന്നതിനും, കൗൺസിലിങ് തുടങ്ങിയവയും സമാജത്തിന്റെ കർമ്മ പദ്ധതിയിൽ ഉണ്ട്. മേഖലയിൽ പുതുതായി സ്ഥിര താമസത്തിനെത്തുന്ന കുടുംബങ്ങൾക്കായി പ്രത്യേക പദ്ധതിയും പരിഗണയിലുണ്ട്.

രണ്ടാം തലമുറ മലയാളികൾക്ക് കേരളത്തിന്റെ ഭാഷയും, സംസ്‌കാരവും മനസിലാക്കാനുള്ള വേദിയൊരുക്കുന്നതിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും.

ആരെയും അകറ്റി നിർത്തുന്ന സമീപനം സംഘടനയുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന്, പ്രസിഡന്റ് ബൈജു പകലോമറ്റം പറഞ്ഞു. പൗരന്മാർ, സ്ഥിര താമസക്കാർ, ജോലി ചെയൂന്നുന്നവർ, വിദ്യാർത്ഥികൾ എന്നീ തരം തിരിവുകൾ സമാജത്തിലെ അംഗത്വത്തിന് തടസ്സമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നിച്ചു, ഒറ്റക്കെട്ടായി മുന്നേറാം.. ഇതാണ് നയാഗ്ര മലയാളി സമാജത്തിന്റെ നയമെന്ന് സെക്രട്ടറി എൽഡ്രിഡ് ജോൺ പറഞ്ഞു.

രാജ്യാന്തര മലയാളി സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കാനും സമാജത്തിന്റെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP