Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളത്തിനൊപ്പം സംസ്‌കൃത ഭാഷ പഠനത്തിനും അവസരമൊരുക്കി സംസ്‌കൃതി ഭാരതി കാനഡ; എഡ്മണ്ടനിൽ സംസ്‌കൃത സംഭാഷണ പാഠ്യ പദ്ധതിക്ക് തുടക്കമായി

മലയാളത്തിനൊപ്പം സംസ്‌കൃത ഭാഷ പഠനത്തിനും അവസരമൊരുക്കി സംസ്‌കൃതി ഭാരതി കാനഡ; എഡ്മണ്ടനിൽ സംസ്‌കൃത സംഭാഷണ പാഠ്യ പദ്ധതിക്ക് തുടക്കമായി

ബൈജു പി വി

എഡ്മണ്ടൻ: സംസ്‌കൃത ഭാരതി കാനഡ, ജൂലൈ 14 ന് എഡ്മണ്ടണിൽ സംസ്‌കൃതസംഭാഷണ ശിബിരം സംഘടിപ്പിച്ചുകൊണ്ട്, ആൽബർട്ട ചാപ്റ്ററിന്റെ തുടക്കംകുറിച്ചു. ഇൻഡോളജി ഫൗണ്ടേഷൻഓഫ് നോർത്ത് അമേരിക്കയുടെയും ഹിന്ദുസ്വയം സേവക് സംഘിന്റെ (എച്ച്എസ്എസ്) യും ആഭിമുഖ്യത്തിൽസംഘടിപ്പിച്ച ചടങ്ങിൽ നടന്ന സംസ്‌കൃത സംഭാഷണ ശിബിരത്തിനു ടൊറന്റോയിൽ നിന്നുള്ള പ്രൊഫ. ഹർഷ് ഹീരാലാൽ തക്കർ നേതൃത്വം നൽകി.

ലളിതമായ സംസ്‌കൃത വാചകങ്ങളിലൂട പരിപാടിയിൽ പങ്കെടുത്തവരെപരസ്പരം സംവദിപ്പിച്ചുകൊണ്ടുള്ള രീതിയിലുള്ള പഠനമാർഗം ആണ് പ്രൊഫ.ഹർഷ് തക്കർ അവലംബിച്ചത്. പ്രേക്ഷക പങ്കാളിത്തം ഭാഷ പഠിക്കുന്നതിനുള്ളഫലപ്രദവും രസകരവുമായ മാർഗ്ഗമായി മാറുന്നതിന്റെ നേർക്കാഴ്ചയായിരുന്നുഈ പരിപാടി. എച്ച്എസ്എസ് ബാലഗോകുലം കുട്ടികൾ നടത്തിയവേദോച്ചാരണങ്ങളോടെ ആയിരുന്നു ഈ ശിബിരത്തിനുതുടക്കം കുറിച്ചത്.

പൂർണ്ണമായും സരള സംസ്‌കൃതഭാഷയിൽ അവതരിപ്പിച്ച കഥ എല്ലാവരും ആസ്വദിച്ചു കൊണ്ടാണ്‌ സംസ്‌കൃത സംഭാഷണ ശിബിരം അവസാനിപ്പിച്ചത്.ചടങ്ങിൽ R.S. ധനു, സംസ്‌കൃത ഭാരതിയുടെ ഈ ദൗത്യത്തിന്റെ പൊതുവായഅവലോകനവും ശ്രീവൽസ് ത്യാഗരാജൻ സ്വാഗത പ്രസംഗവും നടത്തി.ചടങ്ങിനെത്തിയ പ്രൊഫ. ഹർഷ് തക്കറിനെ എച്ച്എസ്എസ് ബാലഗോകുലംഎഡ്മന്റോൺ ചാപ്റ്ററിന്റെ പ്രതിനിധി അനന്തു ഉപഹാരം നൽകി
ആദരിച്ചു. പരിപാടിയിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ

പങ്കാളിത്തമുണ്ടായിരുന്നു.ശിൽപശാലയുടെ അവസാനം, CD പ്രസാദ്,കൃതജ്ഞത അറിയിച്ചു.ഗുരുപൂർണ്ണിമ ദിവസമായ ജൂലായ് 27 മുതൽ എഡ്മണ്ടണിൽ എല്ലാവെള്ളിയാഴ്ചയും സംഭാഷണ സംസ്‌കൃതം ക്ലാസ്സുകൾഉണ്ടായിരിക്കുന്നതാണെന്നു സംസ്‌കൃത ഭാരതി അറിയിച്ചു. ക്ലാസ്സുകൾ,ഡോ.ദീപക് പരമശിവനും പ്രൊഫ. ഹർഷ് ഹീരാലാൽ തക്കറും കൈകാര്യം
ചെയ്യും. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 8.30 വരെനടത്തുന്ന സെഷനുകളിൽ മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാം.സംസ്‌കൃതം സംസാരിക്കുന്നതിന് ഏതെങ്കിലും ഭാരതീയ ഭാഷയിൽ എഴുതാനുംവായിക്കാനുമുള്ള മുൻകൂർ അറിവ് ആവശ്യമില്ല. എന്നാൽ, വളരെശാസ്ത്രീയമായാ ഭാഷയായതിനാൽ, സംസ്‌കൃതഭാഷ സംസാരിക്കുന്നതിലൂടെ മറ്റ്ഭാഷകൾ പഠിക്കുന്നത് കുട്ടികൾക്ക് വളരെ എളുപ്പം ആയിരിക്കും.

ക്ലാസുകൾസൗജന്യമാണെങ്കിലും, മുൻകൂർ രജിസ്‌ട്രേഷനും ക്ലാസുകളിലെ സ്ഥിരം പങ്കാളിത്തവും ആവശ്യമാണ്. കൂടുതൽ വിശദാംശങ്ങൾക്കും രജിസ്‌ട്രേഷനുംവേണ്ടി, [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുക.ഈ സെഷനുകളുടെ പ്രധാന ലക്ഷ്യം സംഭാഷണ സംസ്‌കൃതം ആണെങ്കിലും,സംസ്‌കൃത ലിപി (ദേവനാഗരി) പഠിക്കാനുള്ള അവസരവും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP