Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എഡ്മന്ററണിൽ സംഗീത പ്രതിഭകൾ വിരുന്നൊരുക്കിയ സ്വരലയ സംഗീതമേള അവിസ്മരണീയമായി

എഡ്മന്ററണിൽ സംഗീത പ്രതിഭകൾ വിരുന്നൊരുക്കിയ സ്വരലയ സംഗീതമേള അവിസ്മരണീയമായി

പി വി ബി

എഡ്മൺറ്റൻ: വളർന്നു വരുന്ന സംഗീത പ്രതിഭകളുടെ മാധുര്യമാർന്നസംഗീത ആലാപനത്തിനു വേദിയായി സ്വരലയ സംഗീത വിരുന്നു.എഡ്മണ്റ്റണിലെ മലയാളികളുടെ പ്രിയ ഗായികയെ ശ്രുതി സ്. നായരുടെകീഴിൽ സംഗീതം പഠിക്കുന്ന ഇരുപതിലധികം പഠിതാക്കളുടെ വാർഷികസംഗീത അവതരണം ആയിരുന്നു സ്വരലയ. നവമ്പർ ഒന്നിന്, ആൽബെർട്ട യൂണിവേഴ്‌സിറ്റിയുടെ സെയിന്റ് ജീൻ ഓഡിറ്റോറിയത്തിലായിരുന്നു സ്വരലയ അരങ്ങേറിയത്.

ഒന്നര മണിക്കൂർ നീണ്ടു നിന്ന അവതരണത്തിൽ,ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയഗാനങ്ങളും,പ്രശസ്ത സിനിമ ഗാനങ്ങളും വേദിയിൽ അവതരിപ്പിച്ചു. അനൂഹ്യ സുജിത,ഖു ഷി ത്രിവേദി, റാഷി ഷാ, ദേവ് വിനോദ്, ഇഷാ ടോണി, അഭിരാമിപനീർസെൽവം, ഹരിണി സെൽവരാജൻ, എലീഷാ ലൂക്ക്, ഫിയോണഡിബി, ജൊഹാൻ ജോബി, ഗ്രേസ് ജോർജ്, മരിയ ജോർജ്, നോയേല ഷൈജു,പൂജ മിസ്ത്രി, അഭിഷേക് രഘുറാം, ശ്രീഹരി പ്രതാപ്, റീസ് തെരേസ,വരദ ശ്രീജിത്ത് എന്നിവർ പാടി. അനിരുദ് മാങ്കോട്ടിയ, ചൈതന്യ ഗൗതം,ഷമാൻ സിങ്, ഭുയുഷ് ന്യൂപൻ എന്നിവർ തബലയിലും, ഗീതാഞ്ജലി
സോഹൻപാൽ സിത്താറിലും, രാഘവ് വാമരാജു കീബോര്ഡിലും അകമ്പടിനൽകി.

രാഗമാല മ്യൂസിക് സൊസൈറ്റിയുടെ പ്രോഗ്രാം ചെയർ ഓജസ്ജോഷിയും, ഇന്ത്യൻ മ്യൂസിക് അക്കാഡമിയുടെ സ്ഥാപക ശർമിള മാത്തൂരുംപരിപാടിയിൽ വിശിഷ്ട വ്യക്തികളായിരുന്നു. അവസാന ഇനമായിഅദ്ധ്യാപിക ശ്രുതിയുടെ ഗാന0 ആലപിച്ചു. ഗ്രേസ് ജോർജിന്റെ സുഭഗമായ
അവതരണം പരിപാടിയുടെ മാറ്റ് കൂട്ടി. പരിപാടിയിൽ പങ്കെടുത്തഎല്ലാവര്ക്കും സെര്ടിഫിക്കറ്റുകളും നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP