Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡ സിറ്റിസൻഷിപ്പ് അപേക്ഷ നിയമങ്ങളിൽ മാറ്റം; ടെസ്റ്റിനും ഇന്റർവ്യൂവിനും ഹാജരായില്ലെങ്കിൽ അപേക്ഷ റദ്ദാക്കും

കാനഡ സിറ്റിസൻഷിപ്പ് അപേക്ഷ നിയമങ്ങളിൽ മാറ്റം; ടെസ്റ്റിനും ഇന്റർവ്യൂവിനും ഹാജരായില്ലെങ്കിൽ അപേക്ഷ റദ്ദാക്കും

കനേഡിയൻ പൗരത്വത്തിനായുള്ള അപേക്ഷകളുടെ നിയമത്തിൽ പുതിയ മാറ്റങ്ങൾ വരുന്നു. സിറ്റിസൻഷിപ്പ് ടെസ്റ്റിനാ ഇന്റർവ്യൂവിനേ ഹാജരാകാത്തവർ അതിന് മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചില്ലെങ്കിൽ അപേക്ഷകൾ റദ്ദാക്കുമെന്ന് കനേഡിയൻ സിറ്റിസൻഷിപ്പ് ആന്റ് ഇമിഗ്രേഷൻ മന്ത്രി ക്രിസ് അലക്‌സാണ്ടർ വ്യക്തമാക്കി. ടെസ്റ്റിനും ഇന്റർവ്യൂവിനും പങ്കെടുക്കുന്നവരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആണ് ഈ പുതിയ നടപടി.
അപേക്ഷ പ്രക്രിയയെ ഗൗരവമായി കാണാത്ത ചിലർ ടെസ്റ്റുകൾക്ക് ഹാജരാകാത്തതിനാൽ പലപ്പോഴും നടപടി ക്രമങ്ങൾ വൈകുന്നത് പതിവാണ്. ടെസ്റ്റിനേനാ ഇന്റർവ്യൂവിനേനാ ലഭിച്ചിട്ടുള്ള സമയത്ത് ഹാജരാകാൻ കഴിയാത്തവർക്ക് സിറ്റിസൻഷിപ്പ് ആന്റ് ഇമിഗ്രേഷൻ കാനഡ (സി ഐ സി) വിഭാഗം വിശദീകരണം ചോദിച്ചുകൊണ്ട് നേരിട്ട് കത്തയക്കും. അവർ നൽകുന്ന കാരണം ന്യായയുക്തമാണെങ്കിൽ പുതിയ ടെസ്റ്റിനേനാ ഇന്റർവ്യൂവിനേനാ ഉള്ള തീയതി നൽകും. എന്നാൽ ആദ്യകത്തിന് മറുപടി ലഭിക്കാതിരുന്നാൽ മറ്റൊരു കത്തു കൂടി അയക്കും. ഇതിന് മറുപടി നൽകാൻ മൂന്നുമാസത്തെ സമയവും നൽകും. ഇതിനും തൃപ്തികരമായ മറുപടി നൽകാത്തപക്ഷം അപേക്ഷ റദ്ദാക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP