Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിരുദ പഠനത്തിനു ശേഷം വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാം; രാജ്യത്തെവിടേയും ജോലി ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ കാനഡ പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് പ്രോഗ്രാം തിരുത്തുന്നു

ബിരുദ പഠനത്തിനു ശേഷം വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാം; രാജ്യത്തെവിടേയും ജോലി ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ കാനഡ പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് പ്രോഗ്രാം തിരുത്തുന്നു

ടൊറന്റോ: ബിരുദ പഠനത്തിനായി കാനഡയിലെത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാക്കിയ ശേഷം ജോലി ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് (പിജിഡബ്ല്യൂപി) പ്രോഗ്രാം തിരുത്തുന്നു. ബിരുദ പഠനത്തിനു ശേഷം കാനഡയിൽ പെർമനന്റ് റെസിഡൻസിക്കായി ശ്രമിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകുന്നതാണ് പിജിഡബ്ല്യൂപി പ്രോഗ്രാം എന്നാണ് വിലയിരുത്തുന്നത്. കാനഡയിലെ ഏതു പ്രൊവിൻസിലും ഏതു തൊഴിലുടമയ്ക്കു കീഴിലും ഇത്തരത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാം.

ബിരുദ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥിക്ക് പിജിഡബ്ല്യൂപി പ്രോഗ്രാമിനു കീഴിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതാണ് പുതിയ നിയമം. കാനഡയിൽ ബിരുദപഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർത്ഥിക്ക് പിജിഡബ്ല്യൂപി ലഭിക്കണമെങ്കിൽ സ്റ്റഡി പെർമിറ്റ് വേണമെന്നുള്ളത് അത്യാവശ്യമാണെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. പിജിഡബ്ല്യൂപിക്ക് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് സ്റ്റഡ് പെർമിറ്റ് ഉണ്ടായിരിക്കണം. പിന്നീട് കാനഡയിൽ ഫുൾ ടൈം വിദ്യാഭ്യാസം നടത്തുകയും ചെയ്യാം. കുറഞ്ഞത് എട്ടു മാസം ദൈർഘ്യമുള്ള കോഴ്‌സ് വേണമെന്നുള്ളതും നിർബന്ധമാണ്. സ്വകാര്യകോളേജിലോ പബ്ലിക് സെക്കൻഡറി ഇൻസ്റ്റിറ്റിയൂഷനിലോ ഈ സ്റ്റഡി പ്രോഗ്രാം നടത്താം. വിദ്യാർത്ഥി പഠിക്കുന്ന കോളേജിൽ നിന്ന് കൺഫർമേഷൻ ലഭിച്ചു കഴിഞ്ഞാൽ വർക്ക് പെർമിറ്റിന് വിദ്യാർത്ഥിക്ക് അപേക്ഷിക്കാം.

പിജിഡബ്ല്യൂപി പ്രോഗ്രാമിന്റെ ദൈർഘ്യം  മൂന്നു വർഷം വരെയാണ്. ഓൺലൈൻ മുഖേനയോ വിസാ ഓഫീസിലോ അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. വർക്ക് പെർമിറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും സ്റ്റഡി പ്രോഗ്രാം പൂർത്തിയായവർക്കും ജോലി ചെയ്യാൻ അനുമതി നൽകുകയും ചെയ്യും. അതേസമയം വിദേശ വിദ്യാർത്ഥികളുടെ പങ്കാളിക്കോ അടുത്ത ബന്ധുക്കൾക്കോ പിജിഡബ്ല്യൂപി ഉണ്ടെങ്കിലും വർക്ക് പെർമിറ്റിന് അനുമതി ഉണ്ടായിരിക്കില്ല. സ്‌കിൽഡ് ജോബ് കാറ്റഗറിയിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ ജോലി ചെയ്യാൻ സമ്മതിക്കുകയുള്ളൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP