Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷ് കൊളംബിയയിലെ പല ഭാഗത്തും റോഡുകൾ അടഞ്ഞ് തന്നെ; നൂറ് കണക്കിന് പേർ ഫ്രേസർ വാലിയിൽ കുടുങ്ങിക്കിടക്കുന്നു; കനത്ത മഴയെ തുടർന്നുണ്ടായ ദുരിതത്തിൽ വിറങ്ങലിച്ച് ജനങ്ങൾ

ബ്രിട്ടീഷ് കൊളംബിയയിലെ പല ഭാഗത്തും റോഡുകൾ അടഞ്ഞ് തന്നെ; നൂറ് കണക്കിന് പേർ ഫ്രേസർ വാലിയിൽ കുടുങ്ങിക്കിടക്കുന്നു; കനത്ത മഴയെ തുടർന്നുണ്ടായ ദുരിതത്തിൽ വിറങ്ങലിച്ച് ജനങ്ങൾ

സ്വന്തം ലേഖകൻ

രണ്ട് ദിവസം മുമ്പ് ബ്രിട്ടീഷ് കൊളംബിയയിൽ പെയ്ത് കനത്ത മഴയുടെ ദുരിതങ്ങൾ ഇതുവരെ ഒഴിഞ്ഞിട്ടില്ല, സൗത്ത് കോസ്റ്റിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും നാശനഷ്ടങ്ങൾ മൂലം അടിയാന്തിരവസ്ഥ പോലെ ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രധാന റോഡുകൾ ഇപ്പോഴും അടച്ചിരിക്കുകയാണ്.

നൂറുകണക്കിന് ആളുകൾ ഫ്രേസർ വാലിയിൽ റോഡ് തകർന്നത് മൂലം കുടുങ്ങിക്കിടക്കുകയാണ്. മെട്രോ വാൻകൂവർ, ഫ്രേസർ വാലി എന്നിവയുൾപ്പെടെ 50 മുതൽ 100 മില്ലിമീറ്റർ വരെ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കനത്ത മഴ മൂലംവെള്ളപ്പൊക്കത്തിനും ചെളി, മണ്ണിടിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമായി.

വൈദ്യുതി തടസ്സവും മറ്റ് ഫോൺതടസ്സങ്ങളും ഒക്കെ പരിഹരിച്ച് വരുകയാണ്.
അബോട്സ്ഫോർഡിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ബി.സിയുടെ യു.എസ്. അതിർത്തി ക്രോസിംഗുകളിലൊന്ന് അടച്ചിട്ടിരിക്കുകയാണ് ഹൈവേ 11 തെക്ക് ഭാഗത്തേക്ക് അടച്ചതായി അധികൃതർ അറിയിച്ചു. മറ്റ് പ്രധാന പാതകളും അടഞ്ഞ് തന്നെയണ് ഉള്ളത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP