Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷ് കൊളംബിയയിലെ വാൻകുവർ ഐലന്റിൽ കുട്ടികൾക്ക് പുറത്ത് കളിക്കുന്നതിന് വിലക്ക്; കുട്ടികൾ വീടിന് പുറത്തും, റോഡരികിലും കളിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ എതിർപ്പ് ശക്തമാകുന്നു

ബ്രിട്ടീഷ് കൊളംബിയയിലെ വാൻകുവർ ഐലന്റിൽ കുട്ടികൾക്ക് പുറത്ത് കളിക്കുന്നതിന് വിലക്ക്; കുട്ടികൾ വീടിന് പുറത്തും, റോഡരികിലും കളിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ എതിർപ്പ് ശക്തമാകുന്നു

ബ്രിട്ടീഷ് കൊളംബിയയിലെ വാൻകുവർ ഐലന്റിൽ പുതിയതായി നടപ്പിലാക്കിയ നിയമം രക്ഷിതാക്കളുടെ പ്രതിഷേധത്തിന് കാരണമാകുന്നു. ഈ പ്രദേശത്ത് കുട്ടികൾക്ക് പുറത്ത് കളിക്കുന്നതും സൈക്കിൾ ഓടിച്ച് നടക്കുന്നതുമടക്കം നിരോധിച്ചതാണ് പുതിയ നിയമം.

ബ്രിട്ടീഷ് കൊളമ്പിയിലെ കൊണ്ടോമിയം ഹോം ഓണേഴ്‌സ് അസോസിയേഷൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ പ്രദേശങ്ങളിലെ റോഡരികിലും മറ്റും സ്ഥലങ്ങളിലും ബാസ്‌കറ്റ് ബോൾ, ബേസ് ബോൾ, തുടങ്ങിയ കളികൾ നടക്കുന്നതിനാൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിക്കുന്നുവെന്നാണ് പരാതി.

എന്നാൽ പുതിയ തീരുമാനത്തിനെതിരെ നിരവധി രക്ഷിതാക്കൾ രംഗത്തെത്തി.. എന്നാൽ കുട്ടികളുടെ സുരക്ഷെയും മാനിച്ചാണ് നടപടിയെന്നാണ് വാദം. കുട്ടികൾ കളികളിൽ മുഴുകി നില്ക്കുമ്പോൾ വാഹനങ്ങൾ ഇടിക്കാനുള്ള സാധ്യതയുമുണ്ടെന്ന് പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP