Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൽബർട്ടയിലെ ബാൻഫ് ടൗണിൽ പൊതുസ്ഥലത്ത് പുകവലിക്കുന്നതിനും കഞ്ചാവ് വലിക്കുന്നതിനും നിരോധനം; രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമപരമാക്കുമ്പോഴും ബാൻഫ് നിരോധനം കൊണ്ടുവരുന്നത് വിനോദസഞ്ചാരികളെ കണക്കിലെടുത്ത്

ആൽബർട്ടയിലെ ബാൻഫ് ടൗണിൽ പൊതുസ്ഥലത്ത് പുകവലിക്കുന്നതിനും കഞ്ചാവ് വലിക്കുന്നതിനും നിരോധനം; രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമപരമാക്കുമ്പോഴും ബാൻഫ് നിരോധനം കൊണ്ടുവരുന്നത് വിനോദസഞ്ചാരികളെ കണക്കിലെടുത്ത്

കഞ്ചാവിന്ററെ ഉപയോഗം നിയമപരമാക്കാനുള്ള നീക്കം നടത്തുന്ന കാനഡയിലെ പ്രധാന പ്രദേശങ്ങളിലൊന്നായ ആൽബർട്ടയിൽ പൊതുസ്ഥലത്തെ പുകവലിക്കും കഞ്ചാവ് വലിക്കലിനും നിരോധനം വന്നേക്കും. ആൽബർട്ടയിലെ ബാൻഫ് ടൗണിലാണ് നിരോധനം വരുന്നത്. ഈ പ്രദേശത്ത് വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടത്താണ് നിരോധനം കൊണ്ടുവരുന്നത്.

ഏറെ സഞ്ചാരികളെ ആകർഷിക്കുന്ന മലനിരകൾ ഉള്ളതിനാൽ ഇവിടെക്ക് വരുന്ന വിദേശ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് നിരോധനം നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

കാനഡയുടെ ദേശീയ ദിനമായ ജൂലൈ ഒന്നുമുതൽ കഞ്ചാവിന്റെ ഉൽപാദനവും ഉപയോഗവും നിയമപരമാക്കാനൊരുങ്ങുകയാണ് കാനഡ.മരുന്ന് ആവശ്യങ്ങൾ..ക്കായി മരിജുവാന വിൽക്കുന്നതിന് 2001 മുതൽ കാനഡയിൽ അംഗീകാരമുണ്ട്. 18 വയസ്സിനു മുകളിലുള്ളവർക്കു വ്യക്തിപരമായ ആവശ്യങ്ങൾക്കായി 30 ഗ്രാം വരെ മരിജുവാന കൈവശം വയ്ക്കാമെന്നാണു ബിൽ വ്യവസ്ഥ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP