35 വർഷത്തെ ഏറ്റവും വലിയ ചൂടിന് സാക്ഷ്യം വഹിക്കാൻ കാനഡ; രാജ്യത്തെ മിക്ക പ്രവിശ്യകളിലും ഉഷ്ണതരംഗ മുന്നറിയിപ്പ്; മാനിറ്റോബ ഒഴികെയുള്ള പ്രദേശങ്ങളിൽ താപനില 35 ഡിഗ്രിയിലേക്ക്
August 07, 2018 | 12:39 PM IST | Permalink

സ്വന്തം ലേഖകൻ
രാജ്യം കനത്ത ചൂടിന് സാക്ഷ്യം വഹിക്കുകയാണ്. മിക്ക പ്രേദേശങ്ങളിലും ചൂട് കനത്തതോടെ ഉഷ്ണതരംഗം മു്ന്നറിയിപ്പ് അറിയിച്ചിരിക്കുകയാണ്. മാനിറ്റോബ ഒഴികെയുള്ള പ്രദേശങ്ങളിൽ താപനില 35 ഡിഗ്രിയിലേക്ക് വരുന്ന ആഴ്‌ച്ച ഉയരുമെന്നാണ് സൂചന.ഇത് പ്രകാരം രാജ്യമാകനാം നൂറിൽ അധികം ഹീറ്റ് വാണിംഗുകളാണ് നിലവിലുള്ളത്.
മാനിട്ടോബ ഒഴിച്ചുള്ള എല്ലാ പ്രവിശ്യകളിലും ഒരു മുന്നറിയിപ്പെങ്കിലും നിലവിലുണ്ട്.ന്യൂ ബ്രുൻസ് വിക്ക്, നോവ സ്‌കോട്ടിയ, പ്രിൻസ് എഡ്വാർഡ് ഐലന്റ്, എന്നീ പ്രവിശ്യകളിലെ എല്ലാ പ്രദേശങ്ങൾക്കും ഹീറ്റ് വാണിങ് തിങ്കളാഴ്ച ബാധകമായിരുന്നു. ഇതിന് പുറമെ ഒന്റാറിയോ, ക്യൂബെക്ക് എന്നിവയുടെ തെക്കൻ പ്രദേശങ്ങളിൽ ഭൂരിഭാഗവും ഈ മുന്നറിയിപ്പിന് കീഴിലായിരുന്നു. ടൊറന്റോ, മോൺട്റിയൽ, ലാബ്രഡോറിന്റെ ചില പ്രത്യേക ഭാഗങ്ങൾ എന്നിയവും ഇതിൽ ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച പുതിയ മുന്നറിയിപ്പുകൾ എഡ്മണ്ടൻ, ആൽബർട്ടയുടെ മറ്റ് ഭാഗങ്ങൾ, പടിഞ്ഞാറൻ ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗങ്ങൾ, സാസ്‌കറ്റ്ച്യൂവാനിലെ ലോയ്ഡ്മിൻസറ്റർ എന്നിവിടങ്ങളിലേക്കും ഉയർത്തിയിരുന്നു.
