Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുഫണ്ട് ഉപയോഗിച്ച് ചൈൽഡ് കെയർ നടത്തുന്നതായി പ്രധാനമന്ത്രിക്കെതിരേ ആരോപണം; ജസ്റ്റിൻ ട്രൂഡോ മക്കളെ നോക്കാൻ ആയമാരെ നിയോഗിച്ചതായി കടുത്ത വിമർശനം

പൊതുഫണ്ട് ഉപയോഗിച്ച് ചൈൽഡ് കെയർ നടത്തുന്നതായി പ്രധാനമന്ത്രിക്കെതിരേ ആരോപണം; ജസ്റ്റിൻ ട്രൂഡോ മക്കളെ നോക്കാൻ ആയമാരെ നിയോഗിച്ചതായി കടുത്ത വിമർശനം

ടൊറന്റോ: മക്കളെ നോക്കാൻ ആയമാരെ നിയമിച്ചത് പൊതുപണം ഉപയോഗിച്ചാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരേ കടുത്ത വിമർശനം. ചൈൽഡ് കെയർ ബെനിഫിറ്റ് സംബന്ധിച്ച് തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ കൺസർവേറ്റീവ് പാർട്ടിയുടെ നയങ്ങളെ വിമർശിച്ച ജസ്റ്റിൻ ട്രൂഡോ തന്നെ പ്രധാനമന്ത്രിയായപ്പോൾ സ്വന്തം മക്കളെ നോക്കാൻ പൊതുപണം ഉപയോഗിച്ച് ആയമാരെ നിയോഗിച്ചു എന്നതാണ് ഉയർന്നിരിക്കുന്ന  ആരോപണം.

സമ്പന്നകുടുംബങ്ങൾക്ക് നികുതി ദായകരുടെ പണം ആവശ്യമില്ലെന്നും ചൈൽഡ് കെയർ ബെനിഫിറ്റ് സമ്പന്നരായ മാതാപിതാക്കൾക്ക് നൽകേണ്ടതില്ലെന്നും ജസ്റ്റിൻ ട്രൂഡോ വാദിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി പദത്തിലേറിയ ജസ്റ്റിൻ രണ്ടു നാനിമാരെ സ്‌പെഷ്യൽ അസിസ്റ്റന്റുമാരായി വസതിയിൽ നിയമിക്കുകയായിരുന്നു. ഒഫിഷ്യൽ റെസിഡൻസ് ആക്ടു പ്രകാരമായിരുന്നു ഇത് ചെയ്തത്. കഴിഞ്ഞാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് കാബനറ്റ് അംഗീകരിച്ചത്.

പ്രധാനമന്ത്രിയായി ജസ്റ്റിൻ ട്രൂഡോ സത്യപ്രതിജ്ഞ ചെയ്ത നവംബർ നാലു മുതലാണ് നാനിമാരെ നിയമിച്ചത്. അന്നു മുതലുള്ള ശമ്പളം ഇവർക്കു നൽകുകയും ചെയ്യും. സ്വന്തം കുട്ടികളെ നോക്കാൻ നാനിമാരെ നിയോഗിച്ച പ്രധാനമന്ത്രിയുടെ നടപടിയെ hypocritical എന്നാണ് കൺസർവേറ്റീവ് പാർട്ടി അംഗമായ ലിസാ റെയ്റ്റ് വിശേഷിപ്പിച്ചത്. എന്നാൽ നിയമപ്രകാരം പ്രധാനമന്ത്രിയുടെ വസതിയിൽ ജോലിക്കാരെ നിയമിക്കുക മാത്രമാണ് ചെയ്തതെന്നും പ്രധാനമന്ത്രിയുടെ തിരക്കേറിയ ജോലിക്കിടെ കുടുംബത്തിന് ശ്രദ്ധ നൽകാൻ സാധിക്കാത്തതിനാലുമാണ് നാനികളെ നിയമിച്ചതെന്നുമാണ് വക്താവ് ചൂണ്ടിക്കാട്ടി.

കാനഡയുടെ യൂണിവേഴ്‌സൽ ചൈൽഡ് കെയർ ബെനിഫിറ്റിന്റെ ഭാഗമായി ട്രൂഡോയ്ക്ക് 3400 ഡോളർ ഈയിനത്തിൽ ലഭിക്കും. എന്നാൽ ഈ പണം താൻ ചാരിറ്റിക്ക് സംഭാവന നൽകുന്നതായി ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP