Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കാനഡ പോസ്റ്റൽ ജീവനക്കാരുടെ സമരം ഇന്ന് ഉച്ചവരെ നീളും; 5000 ത്തോളം വരുന്ന പോസ്റ്റൽ ജീവനക്കാരുടെ സമരം വിക്ടോറിയ, എഡ്‌മെന്റൻ, വിന്റ്‌സർ ഹാലിഫാക്‌സ് എന്നിവിടങ്ങളെ ബാധിക്കും

കാനഡ പോസ്റ്റൽ ജീവനക്കാരുടെ സമരം ഇന്ന് ഉച്ചവരെ നീളും; 5000 ത്തോളം വരുന്ന പോസ്റ്റൽ ജീവനക്കാരുടെ സമരം വിക്ടോറിയ, എഡ്‌മെന്റൻ, വിന്റ്‌സർ ഹാലിഫാക്‌സ് എന്നിവിടങ്ങളെ ബാധിക്കും

കാനഡ പോസ്റ്റൽ ജീവനക്കാരുടെ സമരം ഇന്ന് ഉച്ചവരെ നീളും. ഏകദേശം 5000ത്തോളം വരുന്ന പോസ്റ്റൽ ജീവനക്കാരാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. 24 മണിക്കൂർ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ തുടങ്ങിയ സമരം ഇന്ന് ഉച്ചവരെ ആണ് നീളുക.

സമരം നീളുന്നതോടെ വിക്ടോറിയ, എഡ്‌മെന്റൻ, വിന്റ്‌സർ, ഹാലിഫാക്‌സ് എന്നീ പ്രദേശങ്ങളിലെ പോസ്റ്റർ സർവ്വീസ് ജോലികൾ താളം തെറ്റും. മെയ്ൽ, പാഴ്‌സൽ സർവ്വീസുകളെ സമരം കാര്യമായി ബാധിക്കുമെന്ന് യൂണിയൻ അറിയിച്ചിട്ടുണ്ട്. എന്നാൽ രാജ്യമെമ്പാടുമുള്ള നോർമ്മൽ മെയ്ൽ ഡെലിവറി സർവ്വീസുകൾ പ്രവർത്തിക്കും.

മാസങ്ങളായി നിലനില്ക്കുന്ന വേതന സേവന വ്യവസ്ഥകൾ സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാത്തതാണ് സമരത്തിന് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP