Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റഡി പെർമിറ്റ് ഉള്ള വിദേശവിദ്യാർത്ഥികൾക്കും വിദേശ ജോലിക്കാർക്കും രാജ്യത്തേക്ക് എത്തുന്നതിന് ഇളവുമായി കാനഡ; യാത്രാ നിരോധനത്തിൽ ഇളവുമായി രാജ്യം

സ്റ്റഡി പെർമിറ്റ് ഉള്ള വിദേശവിദ്യാർത്ഥികൾക്കും വിദേശ ജോലിക്കാർക്കും രാജ്യത്തേക്ക് എത്തുന്നതിന് ഇളവുമായി കാനഡ; യാത്രാ നിരോധനത്തിൽ ഇളവുമായി രാജ്യം

സ്വന്തം ലേഖകൻ

കോറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യാത്രാ നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ ഇളവുമായി കാനഡ.വിദേശ തൊഴിലാളികളെയും വിദ്യാർത്ഥികളെയും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തുടരുമെന്നാണ അധികൃതർ അറിയിച്ചത്.യുഎസിൽ നിന്നുള്ള അനാവശ്യ യാത്രകളുടെ അതിർത്തികൾ അടയ്ക്കുകയും വിദേശികൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്ത നടപടിയിൽ ഇളവ് വരുത്തിയിരിക്കുകയാണ് രാജ്യം.

നിലവിൽ വിസയുള്ള ഏതൊരു വിദേശ തൊഴിലാളിക്കും ഇത് ബാധകമാകും. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തൊഴിലാളികളും വിദ്യാർത്ഥികളും 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടാനുള്ള നിയമത്തെ മാനിക്കുണമെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. സ്റ്റഡി പെർമിറ്റ് ഉള്ള വിദേശവിദ്യാർത്ഥികൾക്കും നിരോധനം ഏർപ്പെടുത്തില്ല.

പ്രധാനമായും മെക്‌സിക്കോ, കരീബിയൻ എന്നിവിടങ്ങളിൽ നിന്ന് നിരവധി വിദേശ തൊഴിലാളികൾ കാനഡയിലേക്ക് ഒഴുകുന്ന വർഷമാണ് ഇതെന്നും. കൃഷിയിൽ മാത്രം പ്രതിവർഷം 16,000 വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നതായുമാണ് വിലയിരുത്തൽ. രാജ്യത്തുടനീളം, കാനഡയുടെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്ന 140,000 ൽ അധികം വിദേശ തൊഴിലാളികളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP