Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിന്ന് കനേഡിയൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നു

ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിൽ നിന്ന് കനേഡിയൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരുന്നു

മൊയ്തീൻ പുത്തൻചിറ

കാനഡ: കൊറോണ വൈറസ് ബാധിച്ച യാത്രക്കാരുമായി ജപ്പാനിലെ യോകോഹാമയിൽ നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ലൈനർ കപ്പലിൽ നിന്ന് കനേഡിയൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ കാനഡ ചാർട്ടർ ചെയ്ത വിമാനം അയച്ചതായി കനേഡിയൻ സർക്കാർ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കനേഡിയൻ യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും പകരം ഉചിതമായ പരിചരണം ലഭിക്കുന്നതിനായി ജാപ്പനീസ് ആരോഗ്യ പരിരക്ഷാ സംവിധാനത്തിലേക്ക് മാറ്റുമെന്നും സർക്കാർ അറിയിച്ചു.കാനഡയിലെത്തിയ ശേഷം യാത്രക്കാരെ 14 ദിവസത്തെ ഏകാന്തവാസത്തിന് വിധേയരാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് അണുബാധകൾ കണ്ട ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ലൈനർ കപ്പലിൽ നിന്ന് യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ ജപ്പാനിലേക്ക് വിമാനം അയക്കുമെന്ന് അമേരിക്കയും ഹോങ്കോങ്ങും അറിയിച്ചു.

ഫെബ്രുവരി 3 മുതൽ കാർണിവൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതും 3,700 യാത്രക്കാരും ജോലിക്കാരുമടങ്ങുന്ന ക്രൂയിസ് കപ്പൽ ജപ്പാനിലേക്ക് പോകുന്നതിനുമുമ്പ് ഹോങ്കോങ്ങിൽ ഇറങ്ങിയ ഒരാൾക്ക് വൈറസ് രോഗം കണ്ടെത്തിയതിനെത്തുടർന്ന് യോകോഹാമയിൽ പിടിച്ചിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP