Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡുകളിൽ സൈക്കിൾ യാത്രക്കാരുടെ സമീപത്ത് കൂടി കടന്ന് പോകുമ്പോൾ വാഹനങ്ങൾക്ക് ഒരു മീറ്റർ അകലം നിർബന്ധം; കാൽഗറിയിലെ ഡ്രൈവർമാർക്കുള്ള പുതിയ നിയമം അടുത്ത മാസം പ്രാബല്യത്തിൽ

റോഡുകളിൽ സൈക്കിൾ യാത്രക്കാരുടെ സമീപത്ത് കൂടി കടന്ന് പോകുമ്പോൾ വാഹനങ്ങൾക്ക് ഒരു മീറ്റർ അകലം നിർബന്ധം; കാൽഗറിയിലെ ഡ്രൈവർമാർക്കുള്ള പുതിയ നിയമം അടുത്ത മാസം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

ടുത്ത മാസം മുതൽ കാൽഗറിയിലെ റോഡുകളിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് പുതിയൊരു നിയമം കൂടി പാലിക്കേണ്ടതായി വരും. റോഡുകളിൽ സൈക്കിൾ യാത്രക്കാരുടെ സമീപത്ത് കൂടി വാഹനം കടന്ന് പോകുമ്പോൾ ഒരു മീറ്റർ അകലം നിർബന്ധമാക്കുന്ന നിയമമാണ് അടുത്ത മാസം പ്രബല്യത്തിലാകുക.

കൂടാതെ വാഹനങ്ങളുടെ വേഗത പരിധി മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലാകുമ്പോൾ സുരക്ഷിതമായി കടന്നുപോകുന്ന ദൂരം 1.5 മീറ്ററായി ഉയർത്തണമെന്നും നിയമത്തിൽ പറയുന്നു. മാത്രമല്ല സൈക്കിൾ ചവിട്ടുന്ന ഒരാളെ കടന്നുപോകുന്നതിന്, കട്ടിയുള്ള മഞ്ഞ രേഖ കടക്കാൻ ഡ്രൈവർമാർക്ക് നിയമപരമായി അനുവാദവും നല്കുന്നുണ്ട്.

നിയമം പാലിച്ചില്ലെങ്കിൽ 203 ഡോളർ വരെ പിഴ ചുമത്താം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP