Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡോ (പ്രൊഫ) മാത്യു സി. എൽദോ അന്തരിച്ചു

ഡോ (പ്രൊഫ) മാത്യു സി. എൽദോ അന്തരിച്ചു

ജോയിച്ചൻ പുതുക്കുളം

എഡ്മണ്ടൻ, ആൽബെട്ര (കാനഡ): ചീരകത്തോട്ടത്തിൽ ഡോ (പ്രൊഫ) മാത്യു സി. എൽദോ (69)  അന്തരിച്ചു. കാനഡയിലെ യുണിവേഴ്‌സിറ്റി ഓഫ് ആൽബെട്രായിലെ മെഡിക്കൽ സ്‌കൂളിൽ പ്രൊഫസറായും, ആൽബട്രാ ഹോസ്പിറ്റലിൽ ഡോക്ടറായും കഴിഞ്ഞ മുപ്പത് വർഷിത്തിലേറെ സേവനം അനുഷ്ഠിച്ചുവന്ന ഡോ. എൽദോ കാഡനയിലെ എഡ്മണ്ടനിൽ (ആൽബട്രാ) സ്ഥിരതാമസമായിരുന്നു. ഭാര്യ: വത്സ എൽദോ കുറുപ്പംപടി/പെരുമ്പാവൂർ മറ്റമന കുടുംബാംഗമാണ്. മക്കൾ: ഡോ. സ്മിത (എഡ്മണ്ടൻ), ഡോ. ടോബി (ന്യൂറോളജിസ്റ്റ്, ഹൂസ്റ്റൺ). മരുമക്കൾ: രവി ഠാക്കൂർ (എഡ്മണ്ടൻ), ഡോ. സൈറാ ടോബി (ഹൂസ്റ്റൺ). സഹോദരങ്ങൾ: സി.എം. വർഗീസ്, മത്തായി, അന്നമ്മ, മേരി (എല്ലാവരും ഇന്ത്യയിൽ).

എ.കെ.എം.ജിയുടെ ലൈഫ് ടൈം മെമ്പറായ ഡോ. എൽദോ വാൻകൂവർ കൺവൻഷന്റെ ചെയർമാനായി സേവനം അനുഷ്ഠിച്ചതിനു പുറമെ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് എഡ്ണ്ടൻ, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്  എഡ്മണ്ടന്റെ സ്ഥാപക മെമ്പർമാരിൽ ഒരാൾകൂടിയാണ്. നവംബർ 21-ന് വെള്ളിയാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ എഡ്മണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ചിൽ വച്ച് പൊതു ദർശനം നടക്കും. (15603 99 Ave NW, Edmonton AB T5P OJ2. Ph:780 484 7997)
ഫ്യൂണറൽ സർവീസ് 22-ന് ശനിയാഴ്ച രാവിലെ 10 മുതൽ 12 മണി വരെ എഡ്മണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ചിൽ.
A Precession will follow to the gravesite at: Westlawn Memorial Gardens310 Stony Plain Rd, Edmonton. AB T5P4X3





കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP