Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൽബർട്ട കൗൺസിൽ ഓഫ് സോഷ്യൽ വർക്സ് കൗൺസിലംഗമായി മലയാളിയും; തെരഞ്ഞെടുപ്പിൽ വിജയിച്ചത് എറണാകുളം സ്വദേശിയായ ഡോ പി വി ബൈജു

ആൽബർട്ട കൗൺസിൽ ഓഫ് സോഷ്യൽ വർക്സ് കൗൺസിലംഗമായി മലയാളിയും; തെരഞ്ഞെടുപ്പിൽ വിജയിച്ചത് എറണാകുളം സ്വദേശിയായ ഡോ പി വി ബൈജു

ആഷ്ലി ജോസഫ്

എഡ്മന്റൺ: ആൽബർട്ടയിലെ സോഷ്യൽ വർക്കർമാരുടെ രജിസ്ട്രേഷനും പ്രാകടീസും കൈകാര്യം ചെയ്യുന്ന അംഗമായി ഡോ. പി. വി. ബൈജു തെരഞ്ഞെടുക്കപ്പെട്ടു. കൗൺസിലിലേക്ക് ഈ വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ബൈജു മത്സരിച്ചത്. മൂന്ന് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ ആറ് പേരാണ് മത്സരിച്ചത്. രണ്ടാമത്തെ ഏറ്റവും കൂടതൽ വോട്ടോടെയാണ് ബൈജു തെരഞ്ഞെടുക്കപ്പെട്ടത്.

സോഷ്യൽ വർക്ക് കൗൺസിലിൽ രജിസ്ട്രേഷനുള്ള നിരവധി മലയാളികളുടെ പിന്തുണയും ബൈജുവിന് ലഭിച്ചിരുന്നു. രണ്ട് വർഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലറുടെ കാലാവധി. കൗൺസിലിന്റെ വിവിധ നായരൂപീകരണങ്ങളിലും രജിസ്ട്രേഷൻ മുതലായ റെഗുലേറ്ററി കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് കൗൺസിലാണ്. പുതിയ കുടിയേറ്റക്കാരായ സോഷ്യൽ വർക്കർമാർ നേരിടുന്ന പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ ഈ പദവി സഹായിക്കുമെന്ന ബൈജു അഭിപ്രായപ്പെട്ടു.

എറണാകുളം ജില്ലയിൽ കാഞ്ഞീർ നിവാസിയായ ബൈജു കഴിഞ്ഞ അഞ്ച് വർഷമായി റെഡ് ഡീർ കോളേജിലെ സോഷ്യൽ വർക്ക് അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. സോഷ്യൽ വർക്കിലെ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ബൈജു ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തിലധിഷ്ഠിത വികസന രീതികളെക്കുറിച്ചുള്ള പുസ്തകവും ഒരു കവിതാ സമഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജയ്ഹിന്ദ് പത്രത്തിൽ കഴിഞ്ഞ മൂന്നു വർഷമായി സമകാലിത വിഷയങ്ങളിൽ സംബന്ധിച്ച് ഒരു പക്തി എഴുതുന്നു. എഡ്മന്റണിലെ പെരിയാർ തീരം സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലും മറ്റ് നിരവധി തലങ്ങളിലും എഡ്മന്റണിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമാണ് പി. വി. ബൈജു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP