Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിക്കറിങ് നഗരത്തിലെ ആണവ കേന്ദ്രത്തിൽ നിന്ന് വ്യാജ സന്ദേശം; പരിഭ്രാന്തരായി ടൊറന്റോ നിവാസികൾ

പിക്കറിങ് നഗരത്തിലെ ആണവ കേന്ദ്രത്തിൽ നിന്ന് വ്യാജ സന്ദേശം; പരിഭ്രാന്തരായി ടൊറന്റോ നിവാസികൾ

മൊയ്തീൻ പുത്തൻചിറ

ഒന്റാറിയോ (കാനഡ): ടൊറന്റോയ്ക്ക് പുറത്ത് 30 മിനിറ്റ് അകലെ പിക്കറിങ് നഗരത്തിൽ ആണവ കേന്ദ്രത്തിൽ നിന്ന് ഞായറാഴ്ച രാവിലെ അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി.

പിക്കറിങ് ന്യൂക്ലിയർ ജനറേറ്റിങ് സ്റ്റേഷന്റെ 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് ഇത് ബാധകമാണെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. 'സ്റ്റേഷനിൽ നിന്ന് റേഡിയോ ആക്റ്റിവിറ്റിയുടെ അസാധാരണമായ റിലീസ് ഇല്ല' എന്ന അറിയിപ്പ് ലഭിച്ചവർ പരിഭ്രാന്തരായി. ചിലർ രണ്ടാമത്തെ അറിയിപ്പ് ലഭിക്കുന്നതുവരെ കാത്തിരുന്നു. ഒരു മണിക്കൂറിന് ശേഷം അത് തെറ്റായ അറിയിപ്പാണെന്ന സന്ദേശം ലഭിച്ചു.

രാവിലെ 7.30 ഓടെ മൊബൈൽ ഫോണുകളിലേക്ക് അയച്ച ആദ്യത്തെ അറിയിപ്പിൽ, 'എമർജൻസി സ്റ്റാഫ് ഈ സാഹചര്യത്തൊട് പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ സമീപത്തുള്ള ആളുകൾ ഭയപ്പെടേണ്ടതില്ലെന്നും, സത്വര നടപടികളെടുക്കേണ്ട ആവശ്യമില്ലെന്നും, സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾക്കായി ജാഗ്രത പാലിക്കണമെന്ന ഉപദേശവും' ലഭിച്ചു.

എന്നാൽ, സന്ദേശം തെറ്റായി അയച്ചതായി രാവിലെ എട്ടരയോടെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചില അലേർട്ട് സ്വീകർത്താക്കൾക്ക് രാവിലെ 9:00 ന് ശേഷം മറ്റൊരു അറിയിപ്പ് ലഭിച്ചു. അത് 'സജീവമായ ന്യൂക്ലിയർ സാഹചര്യങ്ങളൊന്നുമില്ല' എന്ന് പറഞ്ഞ് തെറ്റ് തിരുത്തി. എന്നാൽ ചില ഓൺലൈൻ റിപ്പോർട്ടുകൾ എല്ലാവർക്കും രണ്ടാമത്തെ അലേർട്ട് ലഭിച്ചില്ലെന്ന് റിപ്പോർട്ട് ചെയ്തു.

ഏകദേശം രണ്ട് വർഷം മുമ്പ് ഹവായിയക്കാർക്ക് അയച്ച അപകടകരമായ ബാലിസ്റ്റിക് മിസൈൽ ഭീഷണി അലേർട്ടിനെ അനുസ്മരിപ്പിക്കുന്ന അലേർട്ട് ഉണ്ടായിരുന്നിട്ടും 'പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല' എന്ന് സിറ്റി ഓഫ് പിക്കറിംഗിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സ്ഥിരീകരിച്ചു.

ന്യൂക്ലിയർ ജനറേറ്റിങ് സ്റ്റേഷന്റെ മേൽനോട്ടം വഹിക്കുന്ന ഒന്റാറിയോ പവർ ജനറേഷനും അറിയിപ്പ് തെറ്റായിരുന്നുവെന്നും അപകടകരമായ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു. ആകസ്മികമായ പുഷ് അലേർട്ടിനെക്കുറിച്ച് ഒന്നിലധികം ഉദ്യോഗസ്ഥർ ട്വിറ്ററിൽ പിക്കറിങ് മേയർ ഉൾപ്പടെ സംസാരിച്ചു. 'നിങ്ങളിൽ പലരേയും പോലെ, ഇന്ന് രാവിലെ ആ അടിയന്തര അലേർട്ട് ലഭിച്ചതിൽ ഞാൻ അസ്വസ്ഥനായിരുന്നു,' അദ്ദേഹം എഴുതി. 'യഥാർത്ഥ അടിയന്തര സാഹചര്യങ്ങളില്ലെന്ന് ഞാൻ ആശ്വസിക്കുമ്പോൾ, ഇതുപോലുള്ള ഒരു തെറ്റ് സംഭവിച്ചതിൽ ഞാൻ അസ്വസ്ഥനാണ്. ബന്ധപ്പെട്ടവരുമായി ഞാൻ സംസാരിച്ചു. സമഗ്രമായ ഒരു അന്വേഷണം നടക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP