Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുബെക്കിലെ ഗ്വാട്ടിനോ നഗരത്തിലെ ടാക്‌സി ഡ്രൈവർമാർ ഇന്ന് സമരത്തിൽ; ടാക്‌സികൾ നിരത്തിലിറക്കാതെ സമരം നടത്തുന്നത് ഗവൺമെന്റിന്റെ പുതിയ നിയമങ്ങൾക്കെതിരെ

കുബെക്കിലെ ഗ്വാട്ടിനോ നഗരത്തിലെ ടാക്‌സി ഡ്രൈവർമാർ ഇന്ന്  സമരത്തിൽ; ടാക്‌സികൾ നിരത്തിലിറക്കാതെ സമരം നടത്തുന്നത് ഗവൺമെന്റിന്റെ പുതിയ നിയമങ്ങൾക്കെതിരെ

ക്യുബെക്കിലെ ഗ്വാട്ടിനോ നഗരത്തിലെ ടാക്‌സി ഡ്രൈവർമാർ നടത്തുന്ന സമരത്തിന് തുടക്കമായി. നഗരത്തിൽ ഗതാഗത വകുപ്പ് നടത്താനിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ ക്കെതിരെയാണ് ഇന്ന് സമരം നടത്തുന്നത്. ഇന്ന് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയാണ് സമരം.

നഗരത്തിൽ സർവ്വീസ് നടത്തുന്ന ടാക്‌സി കമ്പനികളെല്ലാം തന്നെ സമരത്തിന്റെ ഭാഗമായതോടെ യാത്രക്കാർക്ക് ഇന്ന് യാത്രകൾ ദുരിതമാകും.കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി അവതരിപ്പിച്ച ബിൽ 17 ടാക്‌സി വ്യവ്യസായത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് യൂണിയൻ ആരോപിക്കുന്നത്.

ടാക്‌സി ലൈസൻസുകൾ നിർത്താലാക്കുകയും പ്രാദേശിക നിയന്ത്രണങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്ന തരത്തിലാണ് നിയമഭേദഗതി വരുത്തുക. ഇതിനെതിരെയാണ് ടാക്‌സി യൂണിയൻ ഇന്ന് സമരം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP