Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂലൈ മുതൽ പച്ച ബിന്നുകളിൽ പ്ലാസ്റ്റിക് ബാഗുകളും നായകളുടെ വിസർജ്യങ്ങളും നിക്ഷേപിക്കാം; ഒറ്റാവയിലെ മാലിന്യം ശേഖരണത്തിലെ പുതിയ മാറ്റങ്ങൾ വീട്ടുടമകൾക്ക് ഗുണകരമാകും

ജൂലൈ മുതൽ പച്ച ബിന്നുകളിൽ പ്ലാസ്റ്റിക് ബാഗുകളും നായകളുടെ വിസർജ്യങ്ങളും നിക്ഷേപിക്കാം; ഒറ്റാവയിലെ മാലിന്യം ശേഖരണത്തിലെ പുതിയ മാറ്റങ്ങൾ വീട്ടുടമകൾക്ക് ഗുണകരമാകും

രുന്ന ജൂലൈ മുതൽ മാലിന്യം ശേഖരണത്തിൽ പുതിയ പരിശ്കാരം നടപ്പിലാക്കാനൊരുങ്ങുകയാണ് ഒറ്റാവ കൗൺസിൽ. വരുന്ന ജൂലൈ രണ്ട് മുതൽ പച്ച ബിന്നുകളിൽ വളർത്തുനായകളുടെ വിസർജ്യവും പ്ലാസ്റ്റിക് ബാഗുകളും നിക്ഷേപിക്കാവുന്നതാണെന്നാണ് അധികൃതർ അറിയിച്ചത്.

ഗ്രീൻ ബിന്നിൽ പ്ലാസ്റ്റിക് ബാഗുകൾ അനുവദിക്കുന്നത് താമസക്കാർക്കിടയിൽ അതിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സിറ്റി സ്റ്റാഫ് വിശ്വസിക്കുന്നു.പലരും സർവ്വേകളിൽ ഈ ബിൻ ഉപയോഗിക്കാറില്ലെന്നാണ് പ്രതികരിച്ചത്. എന്നാൽ പ്ലാസ്റ്റിക് ബാഗുകൾ നിക്ഷേപിക്കാനാവുന്നതോടെ ഇവയുടെ ഉപയോഗം ഉണ്ടാകുമെന്നാണ് കരുതുന്നത്.

2021 ഓടെ കാനഡയിൽ ഒറ്റതവണഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിക്കണമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡാവു പ്രഖ്യാപിച്ച്ിരുന്നു,എന്നാൽ എന്തൊക്കെ വസ്തുക്കൾ നിരോധനത്തിൽ ഉണ്ടാകുമെന്ന് വ്യക്തമല്ല.എന്നാൽ പ്ലാസ്റ്റിക് ബാഗുകൾ നിക്ഷേപിക്കാൻ അനുവാദം ലഭിച്ചതോടെ പ്ലാസ്റ്റിക് ഉപയോഗം കൂടുമെന്ന വാദവും ശക്തമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP