Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹാലിഫാക്‌സിൽ വേഗപരിധി മണിക്കൂറിൽ 40 കി.മി ആക്കി ചുരുക്കുന്നു; ഫെയർമൗണ്ട് പരിസരത്ത് വേഗത പരിധി മണിക്കൂറിൽ 50 ൽ നിന്ന് 40 ആക്കി കുറച്ചത് ഹാലിഫാക്‌സ് റീജിയണൽ മുനിസിപ്പാലിറ്റി

ഹാലിഫാക്‌സിൽ വേഗപരിധി മണിക്കൂറിൽ 40 കി.മി ആക്കി ചുരുക്കുന്നു; ഫെയർമൗണ്ട് പരിസരത്ത് വേഗത പരിധി മണിക്കൂറിൽ 50 ൽ നിന്ന് 40 ആക്കി കുറച്ചത് ഹാലിഫാക്‌സ് റീജിയണൽ മുനിസിപ്പാലിറ്റി

സ്വന്തം ലേഖകൻ

സ്‌കൂളുകളും റസിഡൻഷ്യൽ സ്ട്രീറ്റുകളും ഉൾപ്പെടുന്ന ഹാലിഫാക്‌സ് ഫെയർമൗണ്ട് പരിസരപ്രദേശങ്ങളിൽ വേഗപരിധി കുറയ്ക്കുന്നു.മണിക്കൂറിൽ വേഗപരിധി 50ൽ നിന്ന് 40 ആക്കി കുറക്കുന്ന കാര്യം ഹാലിഫാക്‌സ് റീജിയണൽ മുനിസിപ്പാലിറ്റി ആണ് അറിയിച്ചത്. റസിഡൻഷ്യൽ ഡ്രൈവിങ് സോണായി മാറുന്നതിന്റെ ഭാഗമാണ് നടപടി.

പ്രവിശ്യാ നിയമമനുസരിച്ച്, ഏതെങ്കിലും റെസിഡൻഷ്യൽ സ്ട്രീറ്റിലെ ഏറ്റവും കുറഞ്ഞ വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ അതാത് മുനിസിപ്പാലിറ്റികൾക്ക് വേഗപരിധിയിൽ കുറവ് വരുത്താവുന്നതാണ്. അതിന്റെ കാരണങ്ങൾ ട്രാഫിക് വിദഗ്ദ്ധരെ ബോധിപ്പിക്കണമെന്ന് മാത്രം. സ്‌കൂളുകൾക്ക് സമീപപ്രദശങ്ങളിൽ വേഗപരിധി 30 കി.മി വരെ ഉണ്ടെങ്കിലും ഒരു പ്രദേശത്ത് മുഴുവനായി വേഗപരിധി കുറയ്ക്കുന്നത് ആദ്യമാണ്.

പുതിയ വേഗത പരിധി ചിഹ്നങ്ങൾ ബുധനാഴ്ചയോടെ നിരത്തിലെത്തും.ഈ പ്രദേശത്ത് താമസിക്കുന്ന ചില ആളുകളുടെ അഭിപ്രായത്തിൽ, പല ഡ്രൈവർമാരും അതിനേക്കാൾ വേഗത്തിൽ ഈ പ്രദേശത്തുകൂടി പോകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP