Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹാലിഫാക്‌സ് മുനിസിപ്പാലിറ്റി പരിധിയിലുള്ള പ്രദേശങ്ങളിൽ മുഴുവൻ പുകവലി നിരോധനം നടപ്പിലാക്കാൻ തീരുമാനം; റോഡുകളും പാർക്കുകളും മുനിസിപ്പൽ സ്ഥാപനങ്ങളും അടക്കം എല്ലായിടവും നിരോധിത മേഖല; ലേബർ ദിനം മുതൽ നിയമം പ്രാബല്യത്തിൽ

ഹാലിഫാക്‌സ് മുനിസിപ്പാലിറ്റി പരിധിയിലുള്ള പ്രദേശങ്ങളിൽ മുഴുവൻ പുകവലി നിരോധനം നടപ്പിലാക്കാൻ തീരുമാനം; റോഡുകളും പാർക്കുകളും മുനിസിപ്പൽ സ്ഥാപനങ്ങളും അടക്കം എല്ലായിടവും നിരോധിത മേഖല; ലേബർ ദിനം മുതൽ നിയമം പ്രാബല്യത്തിൽ

ഹാലിഫാക്‌സ് മുനിസിപ്പാലിറ്റി പരിധിയിൽ പെടുന്ന പ്രദേശങ്ങളിൽ പുകവലി നിരോധനം നടപ്പിലാക്കാൻ തീരുമാനം. റോഡുകളും പാർക്കുകളും നടപ്പാതാകളും ഉൾപ്പെട മുനിസിപ്പൽ കെട്ടിടങ്ങളിലും പുകവലി നിരോധനം ലേബർ ദിനത്തിൽ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. നിയമം നടപ്പിലാക്കുന്നതോടെ രാജ്യത്തെ പുകവലി നിരോധനം മുഴുവനായി നടപ്പിലാക്കിയ ആദ്യ നഗരമായി ഹാലിഫാക്‌സ് മാറും.

ഹാലിഫാക്‌സ് ഇത് നടപ്പിലാക്കുന്നതോടെ മറ്റ് നഗരങ്ങളിലും ഇത് പ്രാവര്ത്തികമാക്കുെന്നും മികച്ച തുടക്കമാണിതെന്നും അനുകൂലിക്കുന്ന സംഘടനകൾ പറയുന്നു. പുകവലിക്കുന്നവർക്ക് 25 ഡോളർ മുതൽ 2000 ഡോളർ വരെയാകും പിഴ ആയി നല്‌കേണ്ടി വരുക.

നേരത്തെ 2008 ൽ സൗത്ത് വെസ്റ്റേൺ നോവാ സ്‌കോട്ടിയിലെ ബ്രിഡ്ജ് വാട്ടർ നഗരത്തിലും, ഈ വർഷം മാർച്ച് മോൺട്രിലിലെ ഹാംസ്റ്റഡിലും പുകവലി നിരോധനം ഏർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP