Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാന്റ് സാനിറ്റൈസർ വാഹനങ്ങളിൽ സൂക്ഷിക്കാറുണ്ടോ? തീപിടുത്തത്തിനുള്ള സാധ്യത തുറന്നിടരുതെന്ന് മുന്നറിയിപ്പ്

ഹാന്റ് സാനിറ്റൈസർ വാഹനങ്ങളിൽ സൂക്ഷിക്കാറുണ്ടോ? തീപിടുത്തത്തിനുള്ള സാധ്യത തുറന്നിടരുതെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

എഡ്മണ്ടൻ: വാഹനങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഹാൻഡ് സാനിറ്റൈസർ കാറുകളിൽ ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. ആൽബർട്ട ഹെൽത്ത് സർവീസസിലെ ഡോക്ടർമാരാണ് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എഎച്ച്എസ് പ്രസിഡന്റ് ഡോ. വെർന യൂയി, മുതിർന്ന മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ലോറ മക്‌ഡൊഗാൾ, ഡോക്ടർമാർ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് വിതരണം ചെയ്യുന്ന പ്രതിദിന കൊവിഡ് 19 വാർത്താക്കുറിപ്പിലാണ് നിർദ്ദേശം.

കൊവിഡ് 19 പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതാണ്. എന്നാൽ വീടിന് പുറത്തോ ജോലിസ്ഥലത്തോ എല്ലായ്‌പ്പോഴും ഇതു പ്രായോഗികമല്ലെന്ന് അവർ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ ഹാൻഡ് സാനിറ്റൈസറിന് ആവശ്യക്കാർ വർധിക്കുകയും നിരവധി മദ്യ നിർമ്മാണ ശാലകൾ, ഡിസ്റ്റിലറികൾ, കമ്മ്യൂണിറ്റി അധിഷ്ഠിത കമ്പനികൾ എന്നിവ ഉയർന്ന അളവിൽ മദ്യം ഉപയോഗിച്ച് സ്വന്തമായി നിർമ്മിക്കുവാനും തുടങ്ങി.

ഈ സാഹചര്യത്തിലാണ് ഹാൻഡ് സാനിറ്റൈസർ നിങ്ങളുടെ കാറിൽ ദീർഘനേരം സൂക്ഷിക്കരുതെന്ന് യുയിയും മക്‌ഡൊഗാളും പറയുന്നത്. 'ഉയർന്ന താപനിലയിൽ ഹാൻഡ് സാനിറ്റൈസറിലെ മദ്യം ഒടുവിൽ ബാഷ്പീകരിക്കപ്പെടുകയും അതിന്റെ ഫലപ്രാപ്തി നഷ്ടപ്പെടുകയും ചെയ്യും, കൂടാതെ, തീപിടുത്തമുണ്ടാകാനും സാധ്യതയുണ്ടെന്ന്' യൂയിയും മക്‌ഡൊഗാളും വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ എഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP