Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സെപ്റ്റംബറോടെ കുട്ടികളുടെ ഗതാഗതത്തിനായി മാത്രം ചിലവഴിക്കേണ്ടത് 375 ഡോളർ വരെ; ഹേ റിവറിലെ ബസ് ഫീസ് വർദ്ധനവ് താങ്ങാനാവാതെ രക്ഷിതാക്കൾ

സെപ്റ്റംബറോടെ കുട്ടികളുടെ ഗതാഗതത്തിനായി മാത്രം ചിലവഴിക്കേണ്ടത് 375 ഡോളർ വരെ; ഹേ റിവറിലെ ബസ് ഫീസ് വർദ്ധനവ് താങ്ങാനാവാതെ രക്ഷിതാക്കൾ

സ്വന്തം ലേഖകൻ

നോർത്ത് വെസ്റ്റ് ടെറിറ്ററിയിലുള്ള ഹേ റിവറിൽ സെപ്റ്റംബർ മാസത്തോടെ സ്‌കൂൾ കുട്ടികളുടെ ബസ് ഫീസ് കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. ഇതോടെ ഈ പ്രദേശത്തുള്ള രക്ഷിതാക്കൾ ആശങ്കയിലാണ്. കാരണം കുട്ടികളുടെ ഗതാഗതത്തിനായി മാത്രം 300 മുതൽ 375 ഡോളർ വരെ മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഇത് രക്ഷിതാക്കൾക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്.

കഴിഞ്ഞമാസം 26 നാണ് ഹേ റിവർ ഡിവിഷണൽ എജ്യുക്കേഷൻ അഥോറിറ്റി രക്ഷിതാക്കൾക്ക് നോട്ടീസിലൂടെ പുതിയ ഫീസിനെക്കുറിച്ച് മുന്നറിയിപ്പ് നല്കിയത്. ബസ് യാത്ര നടത്തുന്ന കുട്ടികൾക്കുള്ള ബസ് പാസ് വാങ്ങാൻ 300 മുതൽ 375 ഡോളർ വരെ നല്കണമെന്നായിരുന്നു നിർദ്ദേശം.

ഇതോടെ സാധാരണക്കാരായ കുടുംബങ്ങൾ ആശങ്കയിലാണ്. രണ്ട് കുട്ടികൾ ഉള്ള വീടുകളിൽ ബസ് ഫീസായി 700 ഡോളറോളം മാറ്റിവയക്കേണ്ട സ്ഥിതിയിലാണെന്നും ഇത് താങ്ങാനാവില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP