Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാറിടം കാട്ടാനുള്ള അവകാശത്തിനായി മൂന്നു സഹോദരിമാർ: ടോപ്പ്‌ലസ് ആയി സൈക്കിളിങ് നടത്തിയത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരേ പരാതിയുമായി രംഗത്ത്

മാറിടം കാട്ടാനുള്ള അവകാശത്തിനായി മൂന്നു സഹോദരിമാർ: ടോപ്പ്‌ലസ് ആയി സൈക്കിളിങ് നടത്തിയത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരേ പരാതിയുമായി രംഗത്ത്

ഒന്റാറിയോ: ടോപ്പ്‌ലസ് ആയി സൈക്കിളിങ് നടത്തിയത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരേ പരാതിയുമായി പെൺകുട്ടികൾ. കിച്ച്‌നെറിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് മൂന്നു സഹോദരിമാർ മാറിടം കാട്ടി സൈക്കിൾ സവാരി നടത്തിയത്. എന്നാൽ ഷാൻലി സ്ട്രീറ്റിൽ വച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇവടെ തടയുകയും വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

കിച്ച്‌നെറിൽ നിന്നുള്ള തമീറ, നാദിയ, അലീഷ എന്നീ മൂന്നുസഹോദരിമാരാണ് മാറിടം കാട്ടി നഗരത്തിലൂടെ സൈക്കിളംഗ് നടത്തിയത്. ഇതിനെതിരേ പൊലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തിയതാണ് സഹോദരിമാരെ ചൊടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ നിന്നും ഇതിനെതിരേ പരാതിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടികളോട് വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടത്.

എന്നാൽ ഒന്റാറിയോയിൽ ടോപ്പ്‌ലെസ് ആയി നടക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ പെൺകുട്ടികൾ വസ്ത്രം ധരിക്കാൻ വിസമ്മതിക്കുകയായിരുന്നു. കനത്ത ചൂടിനെ തുടർന്നാണ് തങ്ങൾ വസ്ത്രം ഉരിഞ്ഞു കളഞ്ഞതെന്നാണ് പെൺകുട്ടികളുടെ വിശദീകരണം. ഉദ്യോഗസ്ഥൻ തടഞ്ഞതിനെ തുടർന്ന് പെൺകുട്ടികൾ നേരെ പൊലീസ് സ്‌റ്റേഷനിൽ ചെന്ന് ഇതിനെതിരേ പരാതി നൽകുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥനെതിരേ കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനായി  ഇൻഡിപെൻഡന്റ് പൊലീസ് റിവ്യൂ ഡയറക്ടറുടെ ഓഫീസിൽ ഔദ്യോഗികമായി പരാതി നൽകുമെന്നാണ് സഹോദരിമാർ അറിയിച്ചിരിക്കുന്നത്.

അതേസമയം ഇത്തരമൊരു പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തിവരികയാണെന്നും വാട്ടർലൂ റീജണൽ പൊലീസ് അറിയിച്ചു.  ടോപ്പ് ലെസ് ആയി നടക്കാൻ സ്ത്രീകൾക്ക് ഒന്റാറിയോയിലെ നിയമം അനുവദിക്കുന്നുണ്ടെന്നും വാട്ടർലൂ പൊലീസ് വ്യക്തമാക്കി. നിയമപരമായി ഈ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും സാമൂഹ്യപരമായി ഇത് തങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നില്ലെന്ന് സഹോദരിമാരിലൊരാളായ നാദിയ മുഹമ്മദ് പറയുന്നു. പുരുഷന്മാർ പൊതുസ്ഥലത്ത് വച്ച് മേൽവസ്ത്രം അഴിച്ചുകളഞ്ഞാൽ അത് ചൂടുമൂലമാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നവർ സ്ത്രീകൾക്കും അതേ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് നാദിയ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP