Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാനഡായിൽ അന്താരാഷ്ട്ര മാനസിക ഗണിത മത്സരത്തിൽ ചാമ്പ്യന്മാരായി മലയാളി സഹോദരങ്ങൾ; കോട്ടയം സഹോദരങ്ങൾ വിജയികളായത് 50 രാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും

കാനഡായിൽ അന്താരാഷ്ട്ര മാനസിക ഗണിത മത്സരത്തിൽ ചാമ്പ്യന്മാരായി മലയാളി സഹോദരങ്ങൾ; കോട്ടയം സഹോദരങ്ങൾ വിജയികളായത് 50 രാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്നും

സ്വന്തം ലേഖകൻ

2019 ഡിസംബർ 8,9 തീയതികളിൽ കമ്പോഡിയയിലെ Phnom Penhൽ നടന്ന അന്താരാഷ്ട്ര മാനസിക ഗണിത മത്സരത്തിൽ Ajax, Romeo Dallaire public school,Canada യിലെ ഏഴാം ഗ്രേഡ് വിദ്യാർത്ഥിയായ ആദിത്യ ഭവാനിയും മൂന്നാം ഗ്രേഡ് വിദ്യാർത്ഥിയായ അഭിനവ് ഭവാനിയും പങ്കെടുത്ത് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച മാനസിക ഗണിത വിദ്യാർത്ഥികളുടെ കൂട്ടായ്മയായാണ് UCMAS-Universal Concept of Mental Arithmetic Systems അന്താരാഷ്ട്ര മത്സരം കണക്കാക്കപ്പെടുന്നത്.

ഇക്കൊല്ലം 50 രാജ്യങ്ങളിൽ നിന്നായി 5000 കുട്ടികളാണ് കംബോഡിയയിൽ നടന്ന വാർഷിക മത്സരത്തിൽ പങ്കെടുത്തത്.മാത്രവുമല്ല ഈ വർഷത്തെ മത്സരം ഏറ്റവും വലിയ അബാക്കസ് ക്ലാസിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെയും ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെയും വേദിയുമായിരുന്നു.വിവിധ വിഭാഗങ്ങളിൽ നിന്നായി 26 വിദ്യാർത്ഥികൾ കാനഡയിൽ നിന്നും പ്രതിനിധീകരിച്ചിരുന്നു.

Scarboroughയിലുള്ള UCMAS സെന്ററിൽ പരിശീലനം നേടി വരികയാണ് ആദിത്യയും അഭിനവും. 2017ൽ ആദിത്യ Baccalaureate Honours ബിരുദം കരസ്ഥമാക്കുകയും തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ദേശീയ ചാമ്പ്യൻ ആവുകയും ചെയ്തു .തന്റെ സഹോദരനെ അനുകരിച്ചുകൊണ്ട് അഭിനവും കഴിഞ്ഞ രണ്ടു വർഷങ്ങളായി UCMAS മത്സരങ്ങളിൽ പങ്കെടുത്തു വരുന്നു .2018ൽ രണ്ടാം ഗ്രേഡിൽ പഠിച്ചുകൊണ്ടിരിക്കെ, അഭിനവ്, തന്റെ ആദ്യ ദേശീയ മത്സരത്തിൽ മൂന്നാം റണ്ണറപ്പ് ആവുകയും 2019 ൽ തന്റെ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻ ആവുകയും

കോട്ടയം സ്വദേശികളായ അജിയുടെയും, ബീനയുടെയും മക്കളാണ് ഈ മിടുമിടുക്കർ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP