Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മാനിറ്റോബയും; പരിശോധനയിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് 05 മുതൽ .079 വരെ ഉള്ളവർക്ക് ലൈസൻസ് റദ്ദാക്കലും പിഴയും ഉറപ്പ്; പുതിയ നിയമം ഡിസംബർ 16 മുതൽ പ്രാബല്യത്തിൽ

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മാനിറ്റോബയും; പരിശോധനയിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് 05 മുതൽ .079 വരെ ഉള്ളവർക്ക് ലൈസൻസ് റദ്ദാക്കലും പിഴയും ഉറപ്പ്; പുതിയ നിയമം ഡിസംബർ 16 മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

ദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മാനിറ്റോബയും. ഡിസംബർ 16 മുതൽ നടപ്പിലാകുന്ന പുതിയ നിയമം അനുസരിച്ച് പരിശോധനയിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് 05 മുതൽ .079 വരെ ഉള്ളവർക്ക് ലൈസൻസ് റദ്ദാക്കലും പിഴയും ഉറപ്പാണ്.

ഇത് കൂടാതെ നിയമലംഘകനത്തിന് ആദ്യ പരിശോധനയിൽ തന്നെ ലൈസൻസ് റദ്ദാക്കലും 400 ഡോളർ പിഴയും ബാധകമാകും. രണ്ടാം വട്ടം പിടിയിലായാൽ പിഴ 500 ആയി ഉയരും.മൂന്നാമത്തെയോ തുടർന്നുള്ള ലംഘനത്തിനോ 600 ഡോളറായി വർദ്ധിക്കുന്നു.

വാഹനം പിടിച്ച് വയ്ക്കുന്ന സമയും ഒരോ വട്ടവും കൂടിവരും. ആദ്യ മുന്നറിയിപ്പിൽ മൂന്ന് ദിവസവും രണ്ടാതവണ പിടിച്ചാൽ ഏഴ് ദിവസവം മൂന്നാം തവണയോ അതിലധികമോ പിടിയിലാകുന്നവർക്ക് 30 ദിവസം വരെ വാഹനം കണ്ടുകെട്ടാനുമാണ് തീരുമാനം.

.08 ന് അല്ലെങ്കിൽ അതിൽ കൂടുതൽ രക്തത്തിൽ മദ്യം അടങ്ങിയകതായി കണ്ടെത്തിയാൽ അല്ലെങ്കിൽ റോഡരികിൽ പരിശോധന നടത്താൻ വിസമ്മതിച്ചാൽ 700 ഡോളർ പിഴ, ഉടനടി മൂന്ന് മാസത്തെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഷൻ, 30 മുതൽ 60 ദിവസങ്ങൾ വരെ വാഹന തടവ് എന്നിവ ലഭിക്കും കൂടാതെ മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കുന്ന മരണം, അപകടങ്ങൾ എന്നിവയ്ക്കും കർശന നടപടി ഉറപ്പായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP