Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂഇയർ യാത്രക്കാരെ പെരുവഴിയിലാക്കി മോൺട്രിൽ വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരം; 72 മണിക്കൂർ നീളുന്ന സമരത്തിന് ആഹ്വാനം ചെയ്തത് ട്രൂഡോ, മിരാബെൽ വിമാനത്താവളങ്ങളിലെ ഇന്ധനം നിറയ്ക്കുന്ന ജീവനക്കാർ

ന്യൂഇയർ യാത്രക്കാരെ പെരുവഴിയിലാക്കി മോൺട്രിൽ വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരം; 72 മണിക്കൂർ നീളുന്ന സമരത്തിന് ആഹ്വാനം ചെയ്തത്  ട്രൂഡോ, മിരാബെൽ വിമാനത്താവളങ്ങളിലെ ഇന്ധനം നിറയ്ക്കുന്ന ജീവനക്കാർ

സ്വന്തം ലേഖകൻ

മോൺട്രിയാലിന്റെ പിയറി-എലിയട്ട്-ട്രൂഡോ, മിറാബെൽ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികൾ പുതുവത്സര ദിനത്തിൽ സമരത്തിന് ആഹ്വാനം ചെയ്തതോടെ യാത്രക്കാർക്ക് യാത്രാ തടസ്സം ഉണ്ടാകുമെന്ന സൂചനകൾ പുറത്ത്. തൊഴിലുടമയുമായുള്ള കരാരിൽ തീരുമാനം ഉണ്ടാകാത്തതാണ് സമരത്തിന് കാരണം.

72 മണിക്കൂർ നീളുന്ന സമരത്തിനാണ് തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.108 ഓളം വരുന്ന ജീവനക്കാരാണ് സമരം നടത്തുന്നത്.പ്രതിദിനം 500 വിമാനങ്ങൾ വരെ ഇന്ധനം നിറയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ജീവനക്കാർക്കാണ്. ഡിസംബർ 31 ന് ഉച്ചയോടെ ഒരു കരാറിലെത്തിയില്ലെങ്കിൽ പണിമുടക്കുമെന്നാണ് യൂണിയൻ നേതാക്കൾ അറിയിച്ചിരിക്കുന്നത്.

പണിമുടക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ജീവനക്കാരിൽ ഇന്ധനം നിറയ്ക്കുന്ന ഉദ്യോഗസ്ഥർ, മെഷീനിസ്റ്റുകൾ, ഡിസ്പാച്ചർമാർ, മെയിന്റനൻസ് തൊഴിലാളികൾ, മെക്കാനിക്‌സ് എന്നിവരും ഉൾപ്പെടുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP