Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോൺട്രിലിൽ പ്ലാസ്റ്റിക് ബാഗുകളും തൂക്കി ഷോപ്പിങിനിറങ്ങുന്നവർ ജാഗ്രതേ: ഇന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം നിയമം പ്രാബല്യത്തിൽ;നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ

മോൺട്രിലിൽ പ്ലാസ്റ്റിക് ബാഗുകളും തൂക്കി ഷോപ്പിങിനിറങ്ങുന്നവർ ജാഗ്രതേ: ഇന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം നിയമം പ്രാബല്യത്തിൽ;നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ

മോൺട്രിലിൽ പ്ലാസ്റ്റിക് ബാഗുകളും തൂക്കി ഷോപ്പിങിനിറങ്ങുന്നവർ ജാഗ്രതേ. ഈ പ്രദേശത്ത് പ്ലാസ്റ്റിക് നിരോധന നിയമം ഇന്നലെ മുതൽ പ്രാബല്യത്തിലായി. നിയമം ലംഘിക്കുന്ന വ്യക്തികളിൽ നിന്നും 1000 ഡോളറും കോർപറേഷനുകളിൽ നിന്നും 2000 ഡോളറും പിഴ ഈടാക്കും. ആദ്യത്തെ നിയമലംഘനങ്ങൾക്കായിരിക്കും ഈ പിഴ ചുമത്തുന്നത്.

പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്ന ആദ്യത്തെ കനേഡിയൻ നഗരമായി മോൺട്രിൽ മാറിയിരിക്കുകയാണ്. 50 മൈക്രോണിൽ കുറവുള്ള ലൈറ്റ് വെയ്റ്റ് പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ നിരോധനം ബാധകമാകുന്നത്. ബയോഡീഗ്രേഡബിൾ ബാഗുകളാണെങ്കിലും താപവും പ്രകാശവും വേർപെടുത്തുന്ന അഡിറ്റീവുണ്ടെങ്കിൽ അവയ്ക്കും നിരോധനം ബാധകമാണ്. എന്നാൽ പഴങ്ങളും പച്ചക്കറികളും കൊണ്ടു പോകാൻ ഗ്രോസറി സ്റ്റോറുകളിൽ ഉപയോഗിക്കുന്ന കട്ടികുറഞ്ഞ ബാഗുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗം കഴിഞ്ഞ ശേഷം വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് വൻ ദോഷമാണുണ്ടാക്കുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP