Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹാമിൽട്ടണിൽ പാർക്കിങ് നിരക്കുകൾ ഉയർത്തുന്നു; മുനിസിപ്പൽ പ്രദേശങ്ങളിൽ നിരക്ക് 3 ഡോളർ വരെ വർദ്ധനവ്; പാർക്കിങ് നിയമലംഘനങ്ങൾക്കുള്ള പിഴകളും ഉയരും

ഹാമിൽട്ടണിൽ പാർക്കിങ് നിരക്കുകൾ ഉയർത്തുന്നു; മുനിസിപ്പൽ പ്രദേശങ്ങളിൽ നിരക്ക് 3 ഡോളർ വരെ വർദ്ധനവ്; പാർക്കിങ് നിയമലംഘനങ്ങൾക്കുള്ള പിഴകളും ഉയരും

സ്വന്തം ലേഖകൻ

ഹാമിൽട്ടണിലെ ജനങ്ങൾക്ക് ഇനി വാഹന പാർക്കിങ് ചെലവേറിയതാകും. ഹാമിൽട്ടന്റെ 2020 പ്രവർത്തന ബജറ്റ് ബാലൻസ് ചെയ്യുന്നതിനുള്ള കൗൺസിലിന്റെ ശ്രമത്തിന്റെ ഭാഗമായി നഗരത്തിന്റെ പാർക്കിങ് നിരക്കുകൾ വർദ്ധിപ്പിക്കാൻ ഇന്നലെ തീരുമാനമായി. സ്ട്രീറ്റ് പാർക്കിങിൽ 50 സെന്റ് വർദ്ധനവ് നടപ്പിലാക്കാനാണ് തീരുമാനം.

മുനിസിപ്പാലിറ്റി സ്ഥലങ്ങളിൽ നിരക്ക് മണിക്കൂറിന് 3 ഡോളർ അല്ലെങ്കിൽ ഒരു ദിവസം 12 ഡോളർ വരെ വർദ്ധിപ്പിക്കും. പാർക്കിങ് ലംഘനങ്ങൾക്കും പിഴകൾ വർദ്ധിക്കും, മുനിസിപ്പൽ സ്ഥലങ്ങളിലെ പാർക്കിങ് പാസുകൾ പ്രതിമാസം 10 ഡോളർ വർദ്ധിക്കും. ഒപ്പം പാർക്കിങ് നിരക്കുകൾ ഈടാക്കുന്ന സംവിധാനം പുതിയ ആപ്ലിക്കേഷൻ കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.

നോ പാർക്കിങ് ഏരിയയിലെ പാർക്കിങ് ചെയ്താലുള്ള പിഴ 33 ഡോളറിൽ നിന്ന് 35 ഡോളറായും ഒപ്പിട്ട നോ സ്റ്റോപ്പിങ് ഏരിയയിൽ 75 ഡോളറിൽ നിന്ന് 80 ഡോളറായും പിഴവർദ്ധിപ്പിക്കും. പാർക്കിങ് പിഴകളുടെ വർദ്ധനവ് പ്രതിവർഷം 383,000 ഡോളർ വരുമാനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP