Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അദ്ധ്യാപക പണിമുടക്ക് മൂലം സ്‌കൂൾ ദിനങ്ങൾ നഷ്ടപ്പെടുന്ന കുട്ടികളുടെ സംരംക്ഷണം ഉറപ്പാക്കാൻ ഒന്റാരിയോ ഗവൺമെന്റ്; പഠിപ്പ് മുടങ്ങുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ദിവസം 60 ഡോളർ വരെ നല്കാൻ പദ്ധതി

അദ്ധ്യാപക പണിമുടക്ക് മൂലം സ്‌കൂൾ ദിനങ്ങൾ നഷ്ടപ്പെടുന്ന കുട്ടികളുടെ സംരംക്ഷണം ഉറപ്പാക്കാൻ ഒന്റാരിയോ ഗവൺമെന്റ്; പഠിപ്പ് മുടങ്ങുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ദിവസം 60 ഡോളർ വരെ നല്കാൻ പദ്ധതി

സ്വന്തം ലേഖകൻ

ടൊറന്റോ, യോർക്ക് റീജിയൻ, ഒട്ടാവ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാലയങ്ങളെ ബാധിക്കുന്ന ഏകദിന പണിമുടക്കിൽ പങ്കെടുക്കാൻ മറ്റൊരു അദ്ധ്യാപക യൂണിയൻ പദ്ധതിയിട്ടിരിക്കെ ഒന്റാരിയോ സർക്കാർ പ്രതിദിനം 60 ഡോളർ വരെ സബ്സിഡി പ്രഖ്യാപിച്ച് രംഗത്ത്. പണിമുടക്കിൽ കുട്ടികളുടെ സംരക്ഷണം മൂലം വലയുന്ന രക്ഷിതാക്കൾക്കാണ് പണം ലഭിക്കുക.

അഞ്ച് ദിവസത്തെ സമര നോട്ടീസ് നൽകിയതായി എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷൻ ഓഫ് ഒന്റാറിയോ (ഇടിഎഫ്ഒ) ബുധനാഴ്ച അറിയിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി രക്ഷിതാക്കൾക്ക് തുക നല്കുന്ന കാര്യം അറിയിച്ചത്.വെള്ളിയാഴ്ചയോടെ പ്രവിശ്യാ സർക്കാരുമായി കരാർ ഉണ്ടാക്കിയില്ലെങ്കിൽ ജനുവരി 20 ന് സമരവുമായി മുന്നോട്ട് പോകാനാണ് അദ്ധ്യാപക സംഘടന തീരുമാനിച്ചിരിക്കുന്നത്.

നിലവിലുള്ള സമരങ്ങൾ ബാധിച്ചിരിക്കുന്ന കുട്ടികളടെ രക്ഷകർത്താക്കൾക്കുള്ള ശിശു പരിപാലനച്ചെലവായയാണ് സർക്കാരിന്റെ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.ആറ് വയസും അതിൽ താഴെയുമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ഒരു ദിവസം 60 ഡോളർ ലഭിക്കും. കിന്റർഗാർട്ടനിലെ വിദ്യാർത്ഥികൾക്ക് പ്രതിദിനം 40 ഡോളറും ഗ്രേഡ് 1 മുതൽ ഏഴാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിദിനം 25 ഡോളറും 21 വയസ്സ് വരെ പ്രത്യേക സംരക്ഷണം വേണ്ട വിദ്യാർത്ഥികൾക്ക് പ്രതിദിനം 40 ഡോളറും ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP