Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യുബെക്കിലെ ആശുപത്രികളടക്കമുള്ള എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെയും പാർക്കി നിരക്ക് കുറയ്ക്കുന്നു; ആദ്യ രണ്ട് മണിക്കൂർ പാർക്കിങ് സൗജന്യം; ദിവസേന പരമാവധി 7 ഡോളറിനും 10 ഡോളറിനും ഇടയിൽ നിരക്ക് ഈടാക്കാനും നീക്കം

ക്യുബെക്കിലെ ആശുപത്രികളടക്കമുള്ള എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെയും പാർക്കി നിരക്ക് കുറയ്ക്കുന്നു; ആദ്യ രണ്ട് മണിക്കൂർ പാർക്കിങ് സൗജന്യം; ദിവസേന പരമാവധി 7 ഡോളറിനും 10 ഡോളറിനും ഇടയിൽ നിരക്ക് ഈടാക്കാനും നീക്കം

സ്വന്തം ലേഖകൻ

ക്യുബെക്കിലെ ആശുപത്രികളടക്കമുള്ള എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ യും  പാർക്കിങ്  നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. ആശുപത്രി പാർക്കിങ് നിരക്കിൽ ആരോഗ്യമന്ത്രി ഡാനിയേൽ മക്കാൻ പ്രവിശ്യാ പരിധി നിശ്ചയിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞതിന് പിന്നാലെയാണ് ദീർഘകാല പരിചരണ സെന്ററുകൾ, കമ്മ്യൂണിറ്റി സർവീസ് സെന്ററുകളും (സിഎൽഎസ്സി) ഉൾപ്പെടെ എല്ലാ പൊതുജനാരോഗ്യ സ്ഥാപനങ്ങളിലും പാർക്കിങ് നിരക്ക് കുറയ്ക്കുന്ന കാര്യവും അറിയിച്ചത്.

സ്പ്രിങ് സീസൺ മുതൽ, ആദ്യത്തെ രണ്ട് മണിക്കൂർ പാർക്കിങ് സൗജന്യവും പ്രവിശ്യയുടെ പ്രദേശത്തെ ആശ്രയിച്ച് ദിവസേന പരമാവധി 7 മുതൽ 10 ഡോളർ വരെ ഈടാക്കാനുമാണ് ഉദ്ദേശിക്കുന്നത്. നിലവിൽ 7 ഡോളറിൽ താഴെയുള്ള പാർക്കിങ് സ്ഥലങ്ങളിൽ ഇത് മാറ്റമില്ലാതെ തുടരുമെന്ന് മന്ത്രി പറഞ്ഞു.നിലവിൽ MUHC, CHUM ഹോസ്പിറ്റൽ കോംപ്ലക്‌സുകളിൽ 24 ഡോളർ പാർക്കിങ് ഉള്ളതിനാൽ, പുതിയ നിയമങ്ങൾ നടപ്പിലായാൽ ഫീസ് പകുതിയിലധികം കുറയ്ക്കും

ഇതിനൊപ്പം ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ കഴിയുന്ന എല്ലാ താമസക്കാർക്കും രണ്ട് സന്ദർശകരെ വരെ തിരഞ്ഞെടുക്കാമെന്നും അവർക്ക് പാർക്കിംഗിന് പരിധിയില്ലാത്ത സൗജന്യ പ്രവേശനം അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

രോഗികൾക്കോ അവരുടെ സന്ദർശകർക്കോ ഉള്ള പാർക്കിങ് ചെലവ് അമിതാവരതെന്നും പരിചരണവും സേവനങ്ങളും സ്വീകരിക്കുന്നതിന് ഒരു തടസ്സമാകാതിരിക്കുന്നതിനാണ് ഇതെന്നും അധികൃതർ അറിയിച്ചു. 2020 ജൂണിൽ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP