Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്റ്റുഡന്റ് വിസയിലെത്തി അനുവദിനീയമായ സമയത്തിന് പുറത്ത് ജോലി ചെയ്ത സംഭവം; ഒന്റാരിയയിൽ ഇന്ത്യൻ വിദ്യാർത്ഥി നാടുകടത്തൽ ഭീഷണിയിൽ; നാടുകടത്താനൊരുങ്ങുന്നത് യൂണിവേഴ്‌സിറ്റി പഠനം നടത്തിവന്ന പഞ്ചാബ് സ്വദേശി

സ്റ്റുഡന്റ് വിസയിലെത്തി അനുവദിനീയമായ സമയത്തിന് പുറത്ത് ജോലി ചെയ്ത സംഭവം; ഒന്റാരിയയിൽ ഇന്ത്യൻ വിദ്യാർത്ഥി നാടുകടത്തൽ ഭീഷണിയിൽ; നാടുകടത്താനൊരുങ്ങുന്നത് യൂണിവേഴ്‌സിറ്റി പഠനം നടത്തിവന്ന പഞ്ചാബ് സ്വദേശി

സ്റ്റുഡന്റ് വിസയിലെത്തി അനുവദിനീയമായ സമയത്തിന് പുറത്ത് ജോലി ചെയ്ത സംഭവത്തിൽ ഒന്റാരിയയിൽ അറസ്റ്റിലായ ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തൽ ഭീഷണിയിൽ. പഞ്ചാബ് സ്വദേശിയായ ജൊബന്ദീപ് സന്ധുവിനാണ് നാടുകടത്താൻ ഒരുങ്ങുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരുന്ന യുവാവ് പഠനത്തിനൊപ്പം ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരവേ ആണ് കൂടുതൽ സമയം ജോലി ചെയ്‌തെന്ന് കണ്ടെത്തുകയായിരുന്നു.

2017 ഡിസംബറിലാണ് ജോബന്ദീപ് പിടിയിലാകുന്നത്. മോൺട്രീൽ ടൊറന്റോ ഹൈവേയിൽ വാഹനപരിശോധനക്കിടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എന്നാൽ അറസ്റ്റ് ചെയ്‌തോപ്പോൾ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ള ആളല്ലെയെന്ന് പൊലീസ് കണ്ടെത്തി.

എന്നാൽ രാജ്യത്ത് വിദേശ രാജ്യത്ത് നിന്നും എത്തി പഠനത്തിനൊപ്പം ജോലി ചെയ്യുമ്പോൾ അനുവദിച്ചിട്ടുള്ള സമയത്തിൽ അധികം ഇയാൾ ജോലി ചെയ്തുവെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ രാജ്യത്തെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് പ്രത്യേക വർക്ക് വിസയില്ലാതെ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാം. വേനൽക്കാല ഉൾപ്പടെ ഷെഡ്യൂൾ ചെയ്ത ഇടവേളകളിൽ വിദേശ വിദ്യാർത്ഥികൾക്ക് മുഴുവൻ സമയവും ജോലി ചെയ്യാൻ അനുവാദമുണ്ട്.

എന്നാൽ വിദ്യാർത്ഥികൾ പഠനത്തിനായുള്ള ചെലവിനായി കൂടുതൽ സമയം ജോലി ചെയ്യാറുണ്ടെന്ന്. ജോബദീപ് 30 മുതൽ 40 മണിക്കൂർ വരെ ആഴ്‌ച്ചയിൽ ജോലി ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP