Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിഫ്‌ളക്ടർ ഇല്ലാത്ത സൈക്കിളുമായി റോഡിലിറങ്ങുന്നവടക്കം അശ്രദ്ധമായി റോഡിൽ സൈക്കിൾ യാത്ര നടത്തുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ ക്യുബെക്; നിലവിലെ പിഴയായ 16 ഡോളറിൽ നിന്നും 80 ഡോളറാക്കി ഉയർത്താനുള്ള നീക്കത്തിനെതിരെ എതിർപ്പുമായി സൈക്കിൾ യാത്രക്കാർ

റിഫ്‌ളക്ടർ  ഇല്ലാത്ത സൈക്കിളുമായി റോഡിലിറങ്ങുന്നവടക്കം അശ്രദ്ധമായി റോഡിൽ സൈക്കിൾ യാത്ര നടത്തുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ ക്യുബെക്; നിലവിലെ പിഴയായ 16 ഡോളറിൽ നിന്നും 80 ഡോളറാക്കി ഉയർത്താനുള്ള നീക്കത്തിനെതിരെ എതിർപ്പുമായി സൈക്കിൾ യാത്രക്കാർ

ക്യുബെക്കിൽ അശ്രദ്ധമായ ഡ്രൈവിങുമായി റോഡിലിറങ്ങുന്ന സൈക്കിൾ യാത്രക്കാരെ തടയിടാൻ കനത്ത പിഴ ഈടാക്കാൻ ക്യുബെക്ക് പദ്ധതിയിടുന്നു. നിലവിൽ പിഴയിൽ നിന്നും നാല് മടങ്ങ് ഇരട്ടിയാക്കി പിഴ വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ പിഴ വർദ്ധനവിനെതിരെ എതിർപ്പുമായി സൈക്കിൾ യാത്രക്കാർ രംഗത്തെത്തി കഴിഞ്ഞു.

ഹൈവേ സേഫ്റ്റി കോഡാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. പുതിയ ബില്ലായ 165 അനുസരിച്ച് റിഫ്‌ളക്ടർ ഇല്ലാത്ത സൈക്കിളുമായി റോഡിലേക്ക് ഇറങ്ങുന്നവർക്കും റോഡിലെ ചുവപ്പ് സിഗ്നൽ അവഗണിക്കുന്നവർക്കും ഇനി പിഴയായി 80 ഡോളർ വരെ നല്‌കേണ്ടി വരും. നിലവിൽ 15 ഡോളറാണ് പിഴ.കൂടാതെ സൈക്കിളിങിനിടെയിൽ മൊബൈൽ ഉപയോഗിച്ചാലും കനത്ത പിഴ ഈടാക്കും.

ഇപ്പോൾ പരിഗണനയ്‌ക്കെത്തിയിരിക്കുന്ന ബിൽ ഉടൻ ത്‌നനെ വോട്ടിങിനിടെയും. ഇതിന് ശേഷമായിരിക്കും നിയമമാവുക. എന്തായാലും പുതിയ നിർദ്ദേശങ്ങളെ സൈക്കിളിസ്റ്റുകൾ ശക്തമായി എതിർപ്പ് രേഖപ്പെടുത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP