Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യൂബെക്കിലെ പൊതുസഥലങ്ങളിൽ മതപരമായചിഹ്നങ്ങൾ നിരോധിക്കുന്ന ബില്ലിനെ പ്രതികൂലിച്ചും അനികൂലിച്ചും നിരവധി പേർ രംഗത്ത്; നടപ്പിലാക്കുന്നത് ഹിജാബ് പോലുള്ള വസ്ത്രങ്ങൾ പൊതു ഇടത്തിൽ ധരിക്കുന്നതിനെ വരെ വിലക്കാൻ വകുപ്പുള്ള ബില്ല്

ക്യൂബെക്കിലെ പൊതുസഥലങ്ങളിൽ മതപരമായചിഹ്നങ്ങൾ നിരോധിക്കുന്ന ബില്ലിനെ പ്രതികൂലിച്ചും അനികൂലിച്ചും നിരവധി പേർ രംഗത്ത്; നടപ്പിലാക്കുന്നത് ഹിജാബ് പോലുള്ള വസ്ത്രങ്ങൾ പൊതു ഇടത്തിൽ ധരിക്കുന്നതിനെ വരെ വിലക്കാൻ വകുപ്പുള്ള ബില്ല്

ക്യുബെക്കിലെ പൊതുസ്ഥലങ്ങളിൽ മതപരമായചിഹ്നങ്ങൾ നിരോധിക്കുന്ന ബില്ലിനെതിരെ സമ്മിശ്ര പ്രതികരണം. ബിൽ 21 പാസാക്കിയ ക്യൂബെക്കിന്റെ നീക്കത്തെ നിരവധി പേർ സ്വാഗതം ചെയ്തപ്പോൾ വിശ്വാസത്തിൽ അടിയുറച്ച് നിലകൊള്ളുന്ന നിരവധി പേർ ഇതിനെ എതിർത്തും രംഗത്തെത്തി.ഹിജാബ് പോലുള്ള മതപരമായ വസ്ത്രങ്ങൾ പൊതു ഇടത്തിൽ ധരിക്കുന്നതിനെ വരെ വിലക്കാൻ വകുപ്പുള്ള ബില്ലാണ് ക്യൂബെക്ക് പാസാക്കിയിരിക്കുന്നത്.

മുസ്ലിം രാജ്യങ്ങളിലെ കടുത്ത മതനിയമങ്ങളിൽ മനം മടുത്ത് അവിടങ്ങളിൽ നിന്നും കാനഡയിലേക്ക് പലായനം ചെയ്തവരാണ് മുഖ്യമായും ഈ നിരോധനത്തെ സ്വാഗതം ചെയ്തിരിക്കുന്നത്. നോർത്ത് അമേരിക്കയിൽ ഫ്രഞ്ച് സംസാരിക്കുന്ന നിരവധി രാജ്യങ്ങളിൽ നിന്നമെത്തിയ അനേകം മുസ്ലീങ്ങൾ ക്യൂബെക്കിൽ താമസിക്കുന്നുണ്ട്. ഇവരിൽ മിക്കവരും ഇത്തരം നിരോധനത്തെ സ്വാഗതം ചെയ്യുമ്പോൾ മറ്റ് ചിലർ എതിർക്കുകയും ചെയ്യുന്നുണ്ട്.

ഈ നിരോധനത്തിനെതിരെ നിരവധി പേർ മാർച്ച് നടത്തിയിരുന്നു. ബിൽ 21 തികച്ചും വിവേചനപരമായ നീക്കമാണെന്നാണ് അവർ ആരോപിക്കുന്നത്. വിവാദനായകനായ ഇമാം ആദിൽ ചാർകൗയി ആണ് ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.2017 ക്യൂബെക്ക് സിറ്റി മോസ്‌കിൽ നടന്ന വെടിവയ്പിൽ നിന്നും രക്ഷപ്പെട്ട അയ്മെൻ ഡെർബാലി, സയിദ് എൽ അമാറി എന്നിവർ പുതിയ ബില്ലിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP