Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോട്ടോർ സൈക്കിൾ ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ക്യുബെക്ക്; നാല് ഡീമെറിറ്റ് പോയിന്റിൽ കുറവുള്ളവർക്ക് മാത്രം പുതിയ ലൈസൻസ്; മദ്യപാനികൾക്കും നിയമം കർശനമാകും

മോട്ടോർ സൈക്കിൾ ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ക്യുബെക്ക്; നാല് ഡീമെറിറ്റ് പോയിന്റിൽ കുറവുള്ളവർക്ക് മാത്രം പുതിയ ലൈസൻസ്; മദ്യപാനികൾക്കും നിയമം കർശനമാകും

സ്വന്തം ലേഖകൻ

മോട്ടോർ സൈക്കിൾ ലൈസൻസ് ലഭിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാൻ ക്യുബെക്ക് ഒരുങ്ങുന്നു. മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മദ്യപിക്കുന്നവരും അശ്രദ്ധമായ വാഹനം ഓടിച്ച് ഡിമെറിറ്റ് പോയിന്റുകൾ ലഭിച്ചുട്ടവർക്കും ലൈസൻസ് ലഭിക്കാൻ സാധ്യതയില്ല.

മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാര്യത്തിലെന്നപോലെ, മോട്ടോർസൈക്കിൾ ഡ്രൈവർക്കുള്ള മദ്യത്തോട് സഹിഷ്ണുത വിലയിരുത്തൽ നിർബന്ധമാക്കാനും, ഡ്രൈവിങ് റെക്കോർഡുകളിൽ നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുള്ള ആർക്കും മോട്ടോർ സൈക്കിൾ ലൈസൻസ് ലഭിക്കുന്നത് വിലക്കാനുമാണ് പ്രധാനമായും നിർദ്ദേശം ഉയരുന്നത്.

2013ജനുവരി 1 നും 2016 ഡിസംബർ 31 നും ഇടയിൽ 182 അപകടങ്ങളിൽ 189 മോട്ടോർ സൈക്കിൾ യാത്രക്കാരുടെ മരണവുമായി ബന്ധപ്പെട്ട കാരണങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ നിർദ്ദേശങ്ങൾ ഉയരുന്നത്. അവയിൽ അപകടങ്ങളുടെ പ്രധാന കാരണങ്ങൾ ആയി വേഗത, അശ്രദ്ധമായ ഡ്രൈവിങ്, മദ്യം എന്നിവയാണെന്നും കണ്ടെത്തി.

2013 മുതൽ 2016 വരെ ക്യൂബെക്ക് റോഡുകളിൽ അപകടത്തിൽ മരിച്ച 177 മോട്ടോർ സൈക്കിൾ യാത്രക്കാരുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ 10 വർഷങ്ങളിൽ 67% പേർ അവരുടെ ഡീമെറിറ്റ് പോയിന്റുകൾ ലഭിച്ചിട്ടുള്ളവരാണെന്നും കണ്ടെത്തി. അതിനാൽ ഇവ കുറയ്ക്കാൻ ലക്ഷ്യംവച്ചുകൊണ്ടുള്ള നിയമനിർമ്മാണം ആയിരിക്കും പരിഗണിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP