Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യമെങ്ങും കനത്ത ചൂടിൽ വലയുമ്പോൾ ടൊറന്റോയിൽ മഴയും വെള്ളപ്പൊക്കവും; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളംകയറിയതോടെ ഗതാഗതസർവ്വീസുകൾ തടസ്സപ്പെട്ടു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

രാജ്യമെങ്ങും കനത്ത ചൂടിൽ വലയുമ്പോൾ ടൊറന്റോയിൽ മഴയും വെള്ളപ്പൊക്കവും; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളംകയറിയതോടെ ഗതാഗതസർവ്വീസുകൾ തടസ്സപ്പെട്ടു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

രാജ്യമെമ്പാടുമുള്ള മിക്ക പ്രദേശങ്ങളും കനത്ത ചൂടിനെ അഭിമുഖീകരിക്കുമ്പോൾ ടൊറന്റോയിലെ ജനങ്ങൾക്ക് ആശ്വാസമായെത്തിയ മഴ ദുരിതം വിതച്ചു. ചൊവ്വാഴ്‌ച്ച രാത്രിയാണ് ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി കനത്ത മഴ പെയ്തതോടെ. ഇതോടെ താഴ്ന്ന ഭാഗങ്ങൾ പലതും വെള്ളത്തിനടയിലായി. റോഡുകളില്ലെല്ലാം വെള്ളം കയറിയതോടെ ഗതഗാത സർവ്വീസുകളും തടസ്സപ്പെട്ടു.

ചൊവ്വാഴ്‌ച്ച രാത്രി ഈ പ്രദേശങ്ങളിൽ 100 മില്ലിമിറ്റർ മഴ ലഭിച്ചതായാണ് റിപ്പോർട്ട്.പലയിടങ്ങളിലും 64 മില്ലിമിറ്റർ വച്ച മഴ ഉണ്ടായെന്ന് എൻവയോൺമെന്റ് കാനഡ പുറത്ത് വിട്ട കണക്കിൽ പറയുന്നു. മാത്രമല്ല വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്‌ച്ച വൈകുന്നേരവും 30 മില്ലിമീറ്റർ മഴ പലഭാഗത്തും ലഭിച്ചതായി റിപ്പോർട്ടുണ്ട്.താഴ്ന്നയിടങ്ങളെല്ലാം വെള്ളം കയറി റോഡുകൾ അടഞ്ഞതോടെ ഗതാഗത സർവ്വീസുകൾ നിലച്ചിട്ടുണ്ട്. ഷട്ടിൽ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.

എന്നാൽ ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട തുടങ്ങിയ ഭാഗങ്ങളിൽ ഇപ്പോഴും കനത്ത ചൂടിനെ അഭമുഖീകരിക്കുക. താപനില 36 ഡിഗ്രി വരെ ഉയർന്നതായാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP