Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെജീനയിലെ മാലിന്യശേഖരണ രീതിയിൽ പുതിയ പരിഷ്‌കാരം; ഇനി മുതൽ ഗാർബേജ് ബിനിന്റെ വലുപ്പം അനുസരിച്ച് ചാർജുകളിലും വ്യത്യാസം

റെജീനയിലെ മാലിന്യശേഖരണ രീതിയിൽ പുതിയ പരിഷ്‌കാരം; ഇനി മുതൽ ഗാർബേജ് ബിനിന്റെ വലുപ്പം അനുസരിച്ച് ചാർജുകളിലും വ്യത്യാസം

റെജീന പ്രദേശത്തുള്ള വീട്ടുട്ടമകൾക്ക് ഇനി മാലിന്യത്തിന്റെ തോത് അനുസരിച്ച് മാത്രം ചാർജ് അടച്ചാൽ മതിയാകും. ഗാർബേജ് ബിന്നിന്റെ വിലിപ്പത്തിനനുസരിച്ച് പണം ഈടാക്കാൻ കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ കൂടുതൽ മാലിന്യം ഉപേക്ഷിക്കുന്നവർക്ക് കൂടുതൽ പണവും കുറവ് മാലിന്യം ഉള്ളവർക്ക് കുറവ് തുകയും നല്കിയാൽ മതിയാകും.

ഇത് നടപ്പിലാകുന്നതോടെ ജനങ്ങൾ മാലിന്യം തള്ളുന്നതിൽ ഒരളവ് വരെ കുറവ് വരുമെന്നാണ് അധികൃതർ കരുതുന്നത്. കൂടാതെ ആഴ്‌ച്ചതോറും ഉള്ള മാലിന്യ ശേഖരണം കൊണ്ടുവരുകയും, ഇപ്പോഴുള്ള മാസംതോറും ഉള്ള വാട്ടർബില്ലിനൊപ്പം വരുന്ന ബില്ലിൽ മാറ്റം വരുകയും, റീസൈക്കിൾ ഫീസ് ഇല്ലാതാവുകയും ചെയ്യും.

ജനങ്ങൾക്ക് തങ്ങളുടെ ബിന്നിന്റെ വലിപ്പം തെരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് തരത്തിലാണ് ബിന്നുകൾ ഉള്ളത്. ഇത് കൂടാതെ എക്‌സ്ട്രാ ഗാർബേജ് വേണ്ടിവന്നാൽ അവയ്ക്ക് വേറപണം അടക്കേണ്ടി വരും. നവംബർ മുതൽ ആയിരിക്കം ആഴ്‌ച്ചതോറും ഉള്ള ഗാർബേജ് ശേഖരണം നടപ്പിലാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP