Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുതിർന്ന പൗരന്മാർക്ക് മാത്രമായി തുറന്ന് സോബിസ്: കൊറോണക്കാലത്തെ മനുഷ്യത്വ കഥകളിലൊന്ന്

മുതിർന്ന പൗരന്മാർക്ക് മാത്രമായി തുറന്ന് സോബിസ്: കൊറോണക്കാലത്തെ മനുഷ്യത്വ കഥകളിലൊന്ന്

ബൈജു പി വി

എഡ്മൺറ്റൻ: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുംതോറും,ആളുകൾ കടകളിൽ കയറി സാധനങ്ങൾ വാങ്ങിച്ചു കൂട്ടി വെക്കുകയാണ്.വാൾമാർട്, സൂപ്പർ സ്റ്റോർ, സോബിസ്, സേഫ് വേ, സേവ് ഓൺ ഫുഡ്‌സ് തുടങ്ങിയ രാജ്യത്തെ മുൻനിര ഭക്ഷണസാധന വിതരണ സ്റ്റോറുകളിൽ ഒന്നിലും ആവശ്യമായ വസ്തുക്കൾ കിട്ടാനില്ല. ടോയ്ലറ്റ് ടിഷ്യു, അരി,ധാന്യങ്ങൾ, ബേക്കിങ് പൊടികൾ തുണ്ടങ്ങിയവക്കാണ് ഏറ്റവും ക്ഷാമം.രാവിലെ തന്നെ ക്യു നിന്നാണ് പലരും ഈവക സാധനങ്ങൾ വാങ്ങുന്നത്.ഇതിനിടയിലാണ് സാധങ്ങൾ വാങ്ങാൻ പാടുപെടുന്നവർക്കായിആൽബെർട്ടയുടെ തലസ്ഥാനമായ എഡ്മൺറ്റണിലെ സോബിസ്, ബെലവ്ഡ് ഗോൾഡൻ ഷോപ്പിങ് എന്ന പേരിൽ, രാവിലെ ആര് മുതൽ രണ്ടു മണിക്കൂർ ഷോപ്പിങ് തുടങ്ങിയത്. പ്രായമായവർ, അംഗപരിമിതർ,ഗർഭിണികൾ തുടങ്ങിയവർക്ക് മാത്രമാണ് ഈ സമയത്തു കടയിൽപ്രവേശനം ഉള്ളത്. എഡ്മൺടേൻ സ്വദേശി തന്നെ ആയ ജെറി മക്ലഹെൻ ആണ്, ബെൽമോണ്ടിലെ സോബിസ് ബ്രാഞ്ചിന്റെ ഉടമസ്ഥൻ.കോറോണക്കാലത്തു ആളുകളെ സഹായിക്കാനായി വ്യത്യസ്തമായി എന്ത് ചെയ്യാനാകും എന്ന ചിന്തയാണ് തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബെലവ്ഡ് ഗോൾഡൻ ഷോപ്പിങ് ഇപ്പോൾതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കയാണ്. കോറോണയുടെ വ്യാപനം കൂടുംതോറും ഷോപ്പിങ്ങിലും സഞ്ചാരത്തിലും മറ്റും കൂടുതൽ നിയന്ത്രണങ്ങൾ കാനഡ മുഴുവൻ കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP