Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർ കാനഡ ജീവനക്കാർക്ക് ജോലി സമയത്തോ അല്ലാതെയോ കഞ്ചാവ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും; കഞ്ചാവ് ഉപയോഗം നിയമപരമാക്കിയതോടെ ജീവനക്കാർക്ക് മുഴുവൻ കർശന നിയന്ത്രണവുമായി വിമാനകമ്പനി

എയർ കാനഡ ജീവനക്കാർക്ക് ജോലി സമയത്തോ അല്ലാതെയോ കഞ്ചാവ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തും; കഞ്ചാവ് ഉപയോഗം നിയമപരമാക്കിയതോടെ ജീവനക്കാർക്ക് മുഴുവൻ കർശന നിയന്ത്രണവുമായി വിമാനകമ്പനി

രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന നിയമം അടുത്ത മാസം പ്രാബല്യത്തിലാ കാനിരിക്കെ എയർ കാനഡ ജീവനക്കാർക്ക് കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പൈലറ്റ്, ക്യാബിൻ ക്രൂ, എയർക്രാഫ്റ്റ് മെയിനന്റൻസ് ഉദ്യോഗസ്ഥർ തുടങ്ങിയ കമ്പനിയുടെ ജീവനക്കാരാരും ജോലി സമയത്തോ ഓഫ് ദിവസങ്ങളിലോ കഞ്ചാവ് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. ജോലിക്കാർ വളരെ സുരക്ഷിതവും എന്നാൽ അപകടരമായതുമായ ജോലികളാണ് ചെയ്യുന്നതെന്നും അതുകൊണ്ട് ആ സമയത്തുള്ള കഞ്ചാവ് ഉപയോഗം അപകടരമാണെന്നുമാണ് വിലയിരുത്തൽ.

ഒക്ടോബർ 17 മുതലാണ് പുതിയ നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കമ്പനി തങ്ങളുടെ തീരുമാനം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP