Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപ്പർ കാനഡയിലെ എലമെന്ററി സ്‌കൂളുകൾ ബുധനാഴ്‌ച്ച അടഞ്ഞ് കിടക്കും; രാജ്യത്തെ എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷന്റെ സമരം തുടരുന്നു

അപ്പർ കാനഡയിലെ എലമെന്ററി സ്‌കൂളുകൾ ബുധനാഴ്‌ച്ച അടഞ്ഞ് കിടക്കും;  രാജ്യത്തെ എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷന്റെ സമരം തുടരുന്നു

സ്വന്തം ലേഖകൻ

ധ്യാപകരുടെ തുടർച്ചയായ പണിമുടക്കിനെത്തുടർന്ന് കിങ്സ്റ്റണിലെ പബ്ലിക് പ്രാഥമിക വിദ്യാലയങ്ങളും ഒട്ടാവയ്ക്ക് പുറത്തുള്ള കിഴക്കൻ ഒന്റാറിയോയിലെ ബുധനാഴ്ച അടച്ചിടും.എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷൻ ഓഫ് ഒന്റാറിയോ (ഇടിഎഫ്ഒ) ലൈംസ്റ്റോൺ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ് (എൽഡിഎസ്ബി), അപ്പർ കാനഡ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ് (യുസിഡിഎസ്ബി) എന്നിവയുൾപ്പെടെ നാല് സ്‌കൂൾ ബോർഡുകൾക്ക് സമരം നടത്താനുള്ള നോട്ടീസ് നൽകിയതായി അറിയിച്ചിട്ടുണ്ട്.

ചർച്ചകളിൽ തീരുമാനം ആയിട്ടില്ലെങ്കിൽ കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് ക്ലാസുകളോ ഗതാഗത സൗകര്യമോ ഉണ്ടാവില്ലെന്ന് യുസിഡിഎസ്ബി സ്ഥിരീകരിച്ചു.ഗ്രേഡ് 7, 8 വിദ്യാർത്ഥികളെയും സമരം ബാധിക്കും. എന്നാൽ സ്‌കൂൾ ജില്ലകളിലെയും സെക്കൻഡറി സ്‌കൂളുകൾ തുറന്നിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ബെല്ലിവില്ലെ ഏരിയ ഹേസ്റ്റിങ്‌സും പ്രിൻസ് എഡ്വേർഡ് ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡിന്റെ ഇടിഎഫ്ഒ അംഗങ്ങളും ചൊവ്വാഴ്ച പണിമുടക്കാൻ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷൻ ഓഫ് ഒന്റാറിയോയ സംഘടനയിൽ 76,000 അംഗങ്ങളുണ്ട്.

യൂണിയൻ രണ്ട് ശതമാനം വേതന വർധനവ് വേണമെന്നാവശ്യം ഉയർത്തിയാണ് സമരത്തിനറങ്ങിയിരിക്കുന്നത്. എന്നാൽ സർക്കാർ ഒരു ശതമാനം വാഗ്ദാനം ചെയ്യുന്നതാണ് ചർച്ചയിൽ തീരുമാനം ആകാതെ നില്ക്കാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP