Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റാവയിലെയും ഒന്റാരിയോയിലെയും ഇംഗ്ലീഷ് കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷനും ഫ്രഞ്ച് ലാഗ്വേജ് സ്‌കൂൾ ടിച്ചർമാരും ഈ ആഴ്‌ച്ച സമരത്തിന്; സ്‌കൂൾ പണിമുടുക്ക് വ്യാഴാഴ്‌ച്ച

ഒറ്റാവയിലെയും ഒന്റാരിയോയിലെയും ഇംഗ്ലീഷ് കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷനും ഫ്രഞ്ച് ലാഗ്വേജ് സ്‌കൂൾ ടിച്ചർമാരും ഈ ആഴ്‌ച്ച സമരത്തിന്; സ്‌കൂൾ പണിമുടുക്ക് വ്യാഴാഴ്‌ച്ച

സ്വന്തം ലേഖകൻ

ട്ടാവയിലും കിഴക്കൻ ഒന്റാറിയോയിലുടനീളമുള്ള ക്ലാസുകൾ ഈ ആഴ്‌ച്ചയിലും തടസ്സപ്പെടുമെന്ന് ഉറപ്പായി. ഒന്റാറിയോ ഇംഗ്ലീഷ് കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷനും ഫ്രഞ്ച് ഭാഷയിലുള്ള സ്‌കൂളുകളിലെ അദ്ധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയനും മാർച്ച് 5 വ്യാഴാഴ്ച പണിമുടക്കുമെന്ന് അറിയിച്ചു. ഒന്റാറിയോ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് ഫെഡറേഷൻ വ്യാഴാഴ്ച നിരവധി ബോർഡുകളിൽ ഏകദിന പണിമുടക്ക് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ഒന്റാറിയോയിലെ എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷന് ഈ ആഴ്ച പണിമുടക്കുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കരാർ ഒപ്പിട്ടിട്ടില്ലെങ്കിൽ മാർച്ച് 9 തിങ്കളാഴ്ച യൂണിയൻ സ്‌ട്രൈക്ക് പ്രോട്ടോക്കോളിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്ന് അറിയിച്ച് കഴിഞ്ഞു.

ഒഇസിടിഎ അംഗങ്ങളുടെ ഏകദിന പണിമുടക്ക് കാരണം എല്ലാ പ്രാഥമിക, സെക്കൻഡറി സ്‌കൂളുകളും മാർച്ച് 5 ന് അടഞ്ഞ് കിടക്കും. ഒപ്പം ഫ്രഞ്ച് ഭാഷാ അദ്ധ്യാപകരെ പ്രതിനിധീകരിച്ച് യൂണിയൻ നടത്തുന്ന ഏകദിന പണിമുടക്ക് കാരണം എല്ലാ പ്രാഥമിക, സെക്കൻഡറി സ്‌കൂൾ ക്ലാസുകളും വ്യാഴാഴ്ച അടഞ്ഞ് കിടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP