Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോമ കണ്ടംചാടിയും മരിയയും നേരിടുന്ന ജീവിത പ്രശ്‌നങ്ങൾ സ്വന്തം കഥകളെന്ന് പറഞ്ഞ് പ്രവാസി സമൂഹം; അി; മലയാളം കുടുംബത്തിന്റെ കഥ പറയുന്ന തോമ കണ്ടംചാടി ആൻഡ് ഫാമിലിയെ ഏറ്റെടുത്ത് പ്രേക്ഷകർ

തോമ കണ്ടംചാടിയും മരിയയും നേരിടുന്ന ജീവിത പ്രശ്‌നങ്ങൾ സ്വന്തം കഥകളെന്ന് പറഞ്ഞ് പ്രവാസി സമൂഹം; അി; മലയാളം കുടുംബത്തിന്റെ കഥ പറയുന്ന തോമ കണ്ടംചാടി ആൻഡ് ഫാമിലിയെ ഏറ്റെടുത്ത് പ്രേക്ഷകർ

പി.വി. ബൈജു

എഡ്മൺറ്റോൺ: കാനഡയിൽ താമസിക്കുന്ന മലയാളി കുടുബത്തിന്റെ കഥനർമത്തിൽ ചാലിച്ചു അവതരിപ്പിക്കുന്ന മലയാളം സീരീസായ തോമകണ്ടംചാടി ആൻഡ്അ ഫാമിലി വിദേശ മലയാളികളുടെയിടയിൽ പ്രചാരംഏറി വരുന്നു.

കാനഡയിൽ താമസിക്കുന്ന തോമ കണ്ടംചാടിയും മരിയയും നേരിടുന്നജീവിത പ്രശ്‌നങ്ങളും, അവർ കണ്ടുമുട്ടുന്ന മറ്റു വ്യക്തികളിലൂടെയുംസഞ്ചരിക്കുന്ന ഈ സീരീസ് ഇപ്പോൾ ആറ് എപ്പിസോഡ് യു ട്യൂബിൽഫ്രെയിം പ്രൊഡക്ഷൻസ് ചാനലിൽ ലഭ്യമാണ്. പ്രവാസ ജീവിതത്തിലെഇത്തിരിപ്പോന്ന പൊങ്ങച്ചങ്ങളും, കുടുംബ ബന്ധങ്ങളിലെ പ്രശനങ്ങളും,
അസ്സോസിയേഷനുകളിലെ ഉൾപ്പോരുകളും രസകരമായി ഓരോരോഎപ്പിസോഡിലായി അവതരിപ്പിക്കുന്നത്, ഏറെ ചിരിക്കും ചിന്തക്കുംവഴിനൽകുന്നുണ്ട്. എഡ്മിന്റണിൽ ചിത്രീകരിക്കുന്ന ഇ സീരിസിൽ,കാനഡയിലെ ജീവിത സാഹചര്യങ്ങളും, വിഭിന്നമായ കാലാവസ്ഥകളുംമനോഹരമായി ചിത്രീകരിച്ചീട്ടുണ്ട്.

ഇ ഫിലിം സീരീസിന്റെ കാമറ റോഷൻ മാത്യൂസും സഹ സംവിധാനംഅലക്‌സ് പൈകടയും ആണ് നിർവഹിച്ചിരിക്കുന്നത് . ടൈറ്റ്ലെ കാർഡുംഗ്രാഫിക്സും ചെയ്തിരിക്കുന്നത് ജോജി കുരിയൻ ആണ്. ഈ സീരിസിന്റെഎഡിറ്റിങ് , ഛായാഗ്രഹണം ,സംവിധാനം എന്നിവ
നിർവഹിച്ചിരിക്കുന്നത് അഭിലാഷ് കൊച്ചുപുരക്കൽ ആണ് .അഭിലാഷ്കൊച്ചുപുരക്കൽ രചനയും സംവിധാനവും നിർവഹിച്ച കനേഡിയൻതാറാവുകൾ എന്ന ഹ്രസ്വചിത്രം കനേഡിയൻ മലയാളികൾക്കിടയിൽപ്രശസ്തമായിരുന്നു .

ഫ്രെയിം പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ മലയാളംസീരിസിന്റെ കഥ ഷൈജു വട്ടകുന്നത്, ചന്തു ചിറയിൽ , ടിനുചിറയിൽ,വിവേക് ഇരുമ്പുഴി എന്നിവരാണ്. കാനഡയിലെമലയാളികളുടെയിടയിൽ താരമായ സുധീഷ് സ്‌കറിയ കൈപ്പനനിക്കൽ
നായകനും, ലീന ജോർജ് നായികയും ആയി എത്തുന്ന ഈ സീരിസിൽ,മലയാളം സിനിമ നിർമ്മാതാവായ ആയ ശ്രി സജയ് സെബാസ്റ്റ്യനുംഅദ്ദേഹത്തിന്റെ മകൻ നഷ്‌ശോൻ സജയ് അഭിനയിക്കുണ്ട്. വിവേക്ഇരുമ്പുഴി, റിച്ചി അനീറ്റ സ്റ്റാൻലി, ഹുബെർട് ലാസർ, ശ്രീധരൻ പിള്ളൈ, ,

റോഷൻ പാലാട്ടി, ജിൻസ് ഡേവിഡ് മാണി, ബിബു മാത്യു, ഷൈജുവട്ടകുന്നത്, അലക്‌സ് പൈകട, ബിനീഷ് പിള്ള എന്നിവർ മറ്റു വേഷങ്ങൾകൈകാര്യം ചെയ്യുന്നു. ഓരോ എപ്പിസോഡിലും കൂടുതൽ മികച്ചതായിവരുന്ന ഇ സീരിസിൽ, എല്ലാ അഭിനേതാക്കളും മികച്ച അഭിനയമാണ്കാഴ്ചവെക്കുന്നത്.

സീരിസിന് നല്ല പ്രതികരണം ആണ് പ്രവാസി മലയാളികൾക്കിടയിൽ നിന്നുംലഭിക്കുന്നത് എന്ന് ചിത്രത്തിന്റെ പ്രൊമോഷൻ കൈകാര്യം ചെയുന്ന ജനനീറസിയ അറിയിച്ചു. തോമ കണ്ടംചാടി മലയാളം സീരീസ് ഇംഗ്ലണ്ടിലെമലയാളി ചാനൽ ആയ മാഗ്നവിഷൻ സംരക്ഷണം ചെയ്തു വരുന്നുണ്ടു.താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ തോമ കണ്ടംചാടിയുടെ വിശേഷങ്ങൾ
കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP