Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ:ഇൻഡോർ ഫാൾ കൺസേർട്ട് ശനിയാഴ്ച

ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ:ഇൻഡോർ ഫാൾ കൺസേർട്ട് ശനിയാഴ്ച

ജയ്‌സൺ മാത്യു

ടൊറോന്റോ: ഈ വർഷത്തെ ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഒക്ടോബർ 26 ശനിയാഴ്ച 5 മണിക്ക് സ്‌കാർബറോയിലുള്ള ചൈനീസ് കൾച്ചറൽ സെന്ററിൽ നടക്കുന്ന ഇൻഡോർ ഫാൾ കൺസേർട്ടോടെ പര്യവസാനിക്കും.

ജൂലൈ 1 ന് കാനഡാ ഡേ ആഘോഷങ്ങളോടെ ആൽബർട്ട് കാംബെൽ സ്‌ക്വയറിൽ തുടക്കമാരംഭിച്ച ഫെസ്റ്റിവലിന്റെ ഭാഗമായ , ഒരാഴ്ച നീണ്ടുനിന്ന സമ്മർ ഔട്ട് ഡോർ ഫെസ്റ്റിവലിലും നൃത്ത ശിൽപ്പ ശാലകളിലുമായി നൂറു കണക്കിനാളുകൾ പങ്കെടുത്തിരുന്നു. ഈ വർഷത്തെ സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ അശ്വതി നായർ ഇന്ത്യയെ പ്രതിനിധീകരിച്ചു ഫെസ്റ്റിവലിൽ പങ്കെടുത്ത് മോഹിനിയാട്ടത്തിൽ ശിൽപ്പശാലയും സംഘടിപ്പിച്ചിരുന്നു.

ശനിയാഴ്ച 5 മണിക്ക് നടക്കുന്ന ഫാൾ കൺസേർട്ടിൽ 15 രാജ്യങ്ങളിൽ നിന്നുള്ള നൃത്തവൈവിധ്യങ്ങൾ കോർത്തൊരുക്കി ഒരു മുഴുനീള നൃത്ത വിസ്മയമാണ് കാഴ്ചവെക്കുന്നത് . 'ലോകത്തിലുള്ള എല്ലാ ഡാൻസ് ഇനങ്ങളും ഒരേ വേദിയിൽ ' എത്തിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ഡാൻസിങ് ഡാംസൽസ് ഒരുക്കുന്ന ഈ നൃത്തവിരുന്നിന് സാക്ഷ്യം വഹിക്കാൻ മന്ത്രിമാർ, എംപി.മാർ, എംപി.പി. മാർ തുടങ്ങി ഒട്ടനേകം വിശിഷ്ടഅതിഥികൾ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് ഡാൻസ് അവതരിപ്പിക്കുന്നത് മലയാളി ഇരട്ട സഹോദരങ്ങളായ ലിന്റോ മാത്യുവും ലിജോ മാത്യുവും നേതൃത്വം നൽകുന്ന ഡെലീഷ്യസ് ഡാൻസ് അക്കാദമിയാണ് എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം.

Dance for JOY (Just Older Youth ) എന്ന സീനിയർസ് പ്രോജക്ടിന്റെ ഭാഗമായി ഈ വർഷത്തെ ഫെസ്റ്റിവലിന്റെ അണിയറ പ്രവർത്തനങ്ങൾ മുഴുവൻ നടത്തുന്നത് സീനിയർസ് ആണ് എന്നതാണ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ പ്രത്യേകത.ഡാൻസിങ് ഡാംസൽസ് ഡയറക്ടർ ഗീതാ ശങ്കരന്റെ നേതൃത്വത്തിലാണ് സീനിയർസ് ഈ പ്രോജക്റ്റിന് ചുക്കാൻ പിടിക്കുന്നത്.

റീമാക്‌സ് റിയൽറ്റിയിലെ മനോജ് കരാത്തയാണ് ഡാൻസ് ഫെസ്റ്റിവലിന്റെ തുടക്കം മുതലേയുള്ള ഗ്രാൻഡ് സ്‌പോൺസർ. ഇത്തവണ മേനോൻ ലോ ഓഫീസിനുവേണ്ടി അഡ്വ.ലതാ മേനോനും സ്‌പോൺസറായി രംഗത്തുണ്ട് .

'ഡാൻസ് ' എന്ന ക്ലൂ വുമായി ഒരു നിധി വേട്ടക്ക് ലോകപര്യവേക്ഷണം നടത്തുന്ന ഇൻഡിയാന ജോൺസിനെയും തന്റെ യാത്രക്കിടയിൽ വിവിധ രാജ്യങ്ങളിൽ അദ്ദേഹം കണ്ടുമുട്ടുന്ന വിവിധതരം ഡാൻസർമാരെയും കഥാപാത്രങ്ങളാക്കി നർമ്മത്തിൽ ചാലിച്ച നാടകാവിഷ്‌കാരത്തോടെയാണ് ഈ വർഷത്തെ ഡാൻസ് ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്. എലിയറ്റ് റോസൻബെർഗ് തിരക്കഥയും സംഭാഷണവും നിർവഹിക്കുമ്പോൾ, ഇൻഡിയാന ജോൺസായി ടൊറോന്റോയിലെ അറിയപ്പെടുന്ന കൊമേഡിയൻ ജസ്റ്റിൻ ഡി എയ്ഞ്ചലോ വേഷമിടുന്നു.

പുതിയ അവതരണ രീതികൊണ്ട് എന്നും ശ്രദ്ധേയമായ നൃത്ത വിരുന്ന് ഒരുക്കുന്ന ഡാൻസിങ് ഡാംസലിന്റെ ആറാമത് ഡാൻസ് ഫെസ്റ്റിവലാണ് ശനിയാഴ്ച അരങ്ങേറുന്നത്. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും അവരുടെ ഔദ്യഗീക വെബ്സൈറ്റായ www.ddshows.com സന്ദർശിക്കുക.

ബന്ധപ്പെടേണ്ട നമ്പർ : മേരി അശോക് , മാനേജിങ് ഡയറക്ടർ : 416.788.6412, ഗീതാ ശങ്കരൻ :647.385.9657 മിഥുൽ കടാക്കിയ : 647.344.5566

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP