Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രചാരണരംഗത്ത് ആവേശത്തിരയൊരുക്കി മലയാളി സ്ഥാനാർത്ഥി ടോം വർഗീസ്; കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി അവസാവസാന വട്ട പ്രചരണത്തിരക്കിൽ

പ്രചാരണരംഗത്ത് ആവേശത്തിരയൊരുക്കി മലയാളി സ്ഥാനാർത്ഥി ടോം വർഗീസ്;  കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി അവസാവസാന വട്ട പ്രചരണത്തിരക്കിൽ

ജോയിച്ചൻ പുതുക്കുളം

ടൊറന്റോ: കാനഡയിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ആവേശത്തിരയൊരുക്കി മലയാളി സ്ഥാനാർത്ഥി ടോം വർഗീസും പ്രവർത്തകരും.പ്രചാരണം അവസാനമണിക്കൂറുകളിലേക്ക് കടക്കുന്പോൾ വൻ മുന്നേറ്റത്തിനുള്ള ഒരുക്കങ്ങളിലാണ് ടീം ടോം വർഗീസ്. മാൾട്ടൺ മിസ്സിസാഗ റൈഡിങ്ങിലെ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയാണ് ടോം. സ്ഥാനാർത്ഥികളിലെ ഏക മലയാളി എന്ന നിലയിലും മലയാളി സംഘടനകളും പ്രവർത്തകരുമൊക്കെ ടോമിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ കക്ഷിഭേദമന്യെ ആവേശംപകരാൻ എത്തുന്നു. കഴിഞ്ഞ ആഴ്ച ഏർളി വോട്ടിങ് ദിവസങ്ങളിൽ കണ്ട ആവശം തിരഞ്ഞെടുപ്പ് ദിവസവും ഉറപ്പിക്കുന്നതിനുള്ള ഓട്ടത്തിലാണ് പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും.

റൈഡിങ്ങിലെ വിവിധ കമ്യൂണിറ്റികളുടെ പിന്തുണയിലാണ് ടോം വർഗീസിന്റെ പ്രതീക്ഷ. ഫെഡറൽ മന്ത്രികൂടിയായ എതിരാളി മണ്ഡലത്തിൽ ഏറെസമയം ചെലവഴിച്ചിട്ടില്ലെന്നാണ് വോട്ടർമാരെ കാണുന്പോൾ മനസിലാക്കാനാകുന്നതെന്നാണ് പ്രവർത്തകർ പറയുന്നത്. ഇത് അനുകൂല ഘടകമാകുമെന്നും വോട്ട് ആയി മാറുമെന്നുള്ള ശുഭപ്രതീക്ഷയിലുമാണ് ഇവർ.

മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും ടോമിന് കൈമുതലായുണ്ട്. മണ്ഡലത്തിൽ ആയിരത്തോളം മലയാളി വോട്ടർമാരെ ഉള്ളൂ എങ്കിലും നാനാഭാഗത്തുനിന്നുമുള്ള സംഘടനാ, സന്നദ്ധ പ്രവർത്തകരുടെ സാന്നിധ്യം പ്രചാരണരംഗത്ത് ടോമിന് മുൻകൈ നൽകുന്നു. സ്‌കാർബ്രോ, മാർക്കം മേഖലകളിൽനിന്നു പുറമെ നയാഗ്രയിൽനിന്നു പോലും വളന്റിയർ സംഘം ടോം വർഗീസിന് പിന്തുണയുമായി എത്തി. റൈഡിങ്ങിലെ നാൽപതിനായിരത്തോളം വീടുകളും 'ഡോർ നോക്കിങ്' നടത്താനായതും ഈ പിന്തുണകൊണ്ടുതന്നെയാണ്. ഈ ആവേശവും വോട്ടർമാരിൽ സ്വാധീനം ചെലുത്തുമെന്നാണ് കണക്കുകൂട്ടൽ. അടുക്കും ചിട്ടയായ പ്രചാരണം മണ്ഡലത്തിലെങ്ങും സാന്നിധ്യം ഉറപ്പിക്കുന്നതിനു വഴിയൊരുക്കി.

ഏഷ്യൻ വംശജർക്ക് സ്വാധീനം ഏറെയുള്ള മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കു പുറമെ ചൈനീസ്, വിയറ്റ്നമീസ്, ഫിലീപ്പീൻസ് കൂട്ടായ്മകളുടെ പിന്തുണയിലും പ്രതീക്ഷ അർപ്പിക്കുകയാണ് കൺസർവേറ്റീവ് പാർട്ടിയും ടോം വർഗീസും. ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള വോട്ടർമാരെ കേന്ദ്രീകരിച്ചും തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. ഇവിടങ്ങളിൽനിന്നെല്ലാമുള്ള വളന്റിയർമാരുണ്ടെന്നതാണ് അനുകൂലമായ മറ്റൊരു ഘടകം. ജയിംസ് വിൻ ആണ് ക്യാംപെയൻ മാനേജർ. കോചെയർമാരായ അലക്സ് പാസിസ്, ഫാറൂഖ് ബെയ്ഗ് തുടങ്ങിയവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സജീവം. പൊതു പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രണ്ടാംറൗണ്ട് കൊഴുപ്പിക്കുന്നതിന്റെ തിരക്കിലാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും. പരമാവധി വോട്ടർമാരെ നേരിൽക്കണ്ടും ഫോണിലൂടെ സഹകരണം അഭ്യർത്ഥിച്ചും വോട്ട് വിഹിതം കൂട്ടാനുള്ള തിരക്കിൽ.

കനേഡിയൻ ജനതയുടെ കാത്തിരിപ്പ് ജസ്റ്റിൻ ട്രൂഡോ തുടരുമോ അതോ ആൻഡ്രൂ ഷീയർ വരുമോ, അതുമല്ല ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് വരുന്നതെങ്കിൽ ഇന്ത്യൻ വംശജനായ ജഗ്മീത് സിങ് നയിക്കുന്ന എൻഡിപിയുടെ റോൾ എന്താകും എന്നൊക്കെയാണ്. ലാവലിൻ വിവാദവും കാർബൺ ടാക്സും നികുതികളും ക്ഷേമപദ്ധതികളും തുടങ്ങി നേതാക്കന്മാരുടെ പൂർവകാല ചെയ്തികളുമെല്ലാം തിരഞ്ഞെടുപ്പ് വേദികളിൽ ഉയരുന്നു. ട്രൂഡോയുടെ നിലപാടുകളെ കാനഡ അംഗീകരിക്കുന്നുണ്ടോ, അതോ പുതിയ നേതൃത്വമോ എന്നൊക്കെ അറിയാൻ ഇനി ദിവസങ്ങൾ മാത്രം. മലയാളികളെ സംബന്ധിച്ച് ഈ പൊതുതിരഞ്ഞെടുപ്പ് നിർണായകമാകുന്നത് കനേഡിയൻ രാഷ്ട്രീയത്തിൽ പുതിയ സാന്നിധ്യമാകാൻ ടോം വർഗീസിലൂടെ സാധിക്കുമോ എന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP