Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിക്ടോറിയയിൽ വാഹന മോഷണം തുടർക്കഥ; കാറുകൾ പാർക്ക് ചെയ്ത് പോകുമ്പോൾ ഡോറുകളും, ഗ്ലാസുകളും ലോക്കാണെന്ന് ഉറപ്പ് വരുത്താൻ മുന്നറിയിപ്പുമായി പൊലീസ്

വിക്ടോറിയയിൽ വാഹന മോഷണം തുടർക്കഥ; കാറുകൾ പാർക്ക് ചെയ്ത് പോകുമ്പോൾ ഡോറുകളും, ഗ്ലാസുകളും ലോക്കാണെന്ന് ഉറപ്പ് വരുത്താൻ മുന്നറിയിപ്പുമായി പൊലീസ്

വിക്ടോറിയൻ നഗരത്തിൽ വാഹന മോഷണം പെരുകുന്നതായി പൊലീസ്. അതുകൊണ്ട് തന്നെ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുമ്പോൾ ഡോറുകളും, ഗ്ലാസുകളും ലോക്കാണെന്ന് ഉറപ്പ് വരുത്താൻ പൊലീസ് നിർദ്ദേശം നല്കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ വാഹമോഷണം റിപ്പോര്ട്ട് ചെയ്യപ്പെട്ടത് നിരവധിയാണെന്നും 1600 ബ്ലോക്ക് ഭാഗത്താണ് കൂടുതൽ കേസെന്നും പൊലീസ് അറിയിച്ചു.

താമസക്കാർ ഉള്ള പ്രദേശങ്ങളിൽ നിന്നാണ് മോഷ്ടാക്കൾ കാറുകൾ കടത്തുന്നതെന്നും പൊലീസുകാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.അതുകൊണ്ട് പെട്രോൾ പൊലീസ് ഹിൽസൈഡ് പ്രദേശത്ത് പെട്രോളിങ് കർശനമാക്കിയിട്ടുണ്ട്.
കൂടാതെ വാഹനത്തിനുള്ളിൽ നിന്നും വിലപ്പെട്ട രേഖകളായ പഴ്സ് , മൊബൈൽ എന്നിവ സൂക്ഷിക്കരുതെന്നും, കൂടുതൽ യാത്രക്കാർ ഉള്ള ഏരിയകളിൽ മാത്രം കാറുകൾ പാർക്ക് ചെയ്തിടാനും നിർദ്ദേശം നല്കിയിട്ടുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർദ്ധനവാണ് വാഹനമോഷണത്തിൽ രേഖപ്പെടുത്തിയത്. സംശയാസ്പദമായി ആരെങ്കിലും വാഹനത്തിന് സമീപം നിന്ന് ഡോർ തുറക്കാൻ ശ്രമിക്കുന്നതായി കണ്ടാൽ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP