Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ വിദ്യാർത്ഥിനി സാബിയ അഫ്‌സലിനെ കാണാതായിട്ട് രണ്ടാഴ്‌ച്ചയിലധികം; ഗവേഷണ വിദ്യാർത്ഥിനിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു പൊലീസ്

ഇന്ത്യൻ വിദ്യാർത്ഥിനി സാബിയ അഫ്‌സലിനെ കാണാതായിട്ട് രണ്ടാഴ്‌ച്ചയിലധികം; ഗവേഷണ വിദ്യാർത്ഥിനിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു പൊലീസ്

പി.പി. ചെറിയാൻ

ടൊറന്റൊ: ടൊറന്റോ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും മെയ്‌ 10 മുതൽകാണാതായ ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥിനി സാബിയ അഫ്സലിനെ (30)കണ്ടെത്തുന്നതിന് യോർക്ക് റീജിയൻ പൊലീസ് സഹായം അഭ്യർത്ഥിച്ചു.

ആഷ്ബ്രിഡ്ജ് ബേയ്ക്കറിനു സമീപത്തു നിന്നും മെയ്‌ 10 നാണ് സാബിയഅപ്രത്യക്ഷമായതെ ന്ന് പൊലീസ് പറയുന്നു.സാബിയയെ കാണാതാകുന്നതിന് ഒരുമണിക്കൂർ മുൻപു ജോലി ചെയ്തിരുന്ന വിഭാഗത്തിൽ നിന്നും യൂബർടാക്സിയിൽ സഞ്ചരിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

കാണാതായി എന്നു പറയപ്പെടുന്ന സ്ഥലത്തു നിന്നും സാബിയായുടെ സെൽഫോൺഉൾപ്പെടെ ചില സ്വകാര്യ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്ന് സഹോദരൻസുബൈർ അഫ്സൽ പറഞ്ഞു.വുഡ്ബൈൻ ബീച്ച് ഉൾപ്പെടെ വിവിധസ്ഥലങ്ങളിൽ കുടുംബാംഗങ്ങളും വോളണ്ടിയർമാരും പൊലീസും ഉൾപ്പെടെഅന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇവരെ കുറിച്ചുള്ള ഒരു സൂചന പോലുംലഭിച്ചിട്ടില്ല.

സാബിയയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.ഇവരെകുറിച്ചുസൂചന ലഭിക്കുന്നവർ യോർക്ക് റീജനൽ പൊലീസ് ക്രിമിനൽഇൻവെസ്റ്റിഗേഷൻ യൂണിറ്റുമായി 1-866-876 5423 Ex-7441 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP